മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി, മോഹന്‍ലാലിനെയും ആന്റണിയെയും ട്രോളി ബോബി ചെമ്മണ്ണൂര്‍

മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ തൊഴിലാളി, മോഹന്‍ലാലിനെയും ആന്റണിയെയും ട്രോളി ബോബി ചെമ്മണ്ണൂര്‍
Boby Chemmanur

മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് ബോബി ചെമ്മണ്ണൂര്‍. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി എന്ന കാപ്ഷനോടെയാണ് ചിത്രം. നിരവധി കമന്റുകളാണ് ബോബിയുടെ പോസ്റ്റ് കീഴില്‍.

ആരൊക്കെ വന്നാലും ഒരു പ്രധാനമന്ത്രിയെ കൊണ്ട് പണിയെടുപ്പിച്ച പൈസ ഉണ്ടാകുന്ന അംബാനിയും അദാനിയും ആണെന്റെ ഹീറോ എന്നാണ് ഫോട്ടോക്ക് കീഴിലുള്ള ഒരു കമന്റ്. ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകളും നിരവധിയുണ്ട്.

എനിക്ക് ഒരു പണി തന്നു കൂടെ കൂട്ടാമെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞു എനിക്കും ഇങ്ങനെ ഒരു പോസ്റ്റ് ഇടമായിരുന്നു ..വലിയ ജോലി ഒന്നും വേണ്ട , ഏതേലും ഷോപ്പിന്റെ മാനേജര്‍ ആക്കിയമതി.

remya

ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ചാണ് ചില കമന്റുകള്‍.

യഥാര്‍ത്ഥ തൊഴിലാളി. തന്റെ തൊഴിലാളി വെറും ഒരു തൊഴിലാളി മാത്രമല്ല എന്നും തന്നെ പോലെ വളരണം എന്നും ചിന്തിച്ച പച്ച മനുഷ്യനെ ട്രോളാന്‍ ഈ ദിനം തന്നെ തെരഞ്ഞെടുക്കണമായിരുന്നോ സാര്‍. ഒരു ഗുണവും ഇല്ലാത്ത പ്രവര്‍ത്തി മെയ് ദിനം കളിയാക്കിയ മുതലാളി എന്നെ ജനം വിലയിരുത്തൂ.. ഏത് തൊഴിലാളിക്കും മുതലാളി ആയി വളരാം വളര്‍ത്താംമെന്ന് കാണിച്ച മാതൃക ഒരു കോമഡിയായി കാണരുത്.ബേബി സാര്‍ എത്ര തൊഴിലാളികളെ മുതലാളിമ്മാര്‍ ആക്കിയിട്ടുണ്ട്. ?? എത്ര കാര്‍ ഡ്രൈവര്‍മ്മാര്‍ വന്ന് പോയിട്ടുണ്ട്. , ?? അറിയാനാണ്. ഇതൊരു ചലഞ്ചായിക്കോട്ടെ.

No stories found.
The Cue
www.thecue.in