'ഇതില്‍ കൂടുതല്‍ ഇനിയെന്താണ് വേണ്ടത്', വൈറല്‍ ലുക്ക് അനുകരിച്ച മുത്തശിയുടെ ചിത്രം പങ്കിട്ട് മഞ്ജു വാര്യര്‍

'ഇതില്‍ കൂടുതല്‍ ഇനിയെന്താണ് വേണ്ടത്', വൈറല്‍ ലുക്ക് അനുകരിച്ച മുത്തശിയുടെ ചിത്രം പങ്കിട്ട് മഞ്ജു വാര്യര്‍

Summary

വൈറല്‍ ലുക്ക് അനുകരിച്ച മുത്തശിയുടെ ചിത്രം പങ്കിട്ട് മഞ്ജു വാര്യര്‍

മഞ്ജു വാര്യരുടെ വൈറല്‍ ലുക്ക് അനുകരിച്ച് മുത്തശി. മഞ്ജു വാര്യര്‍ തന്നെയാണ് ഫേസ്ബുക്കില്‍ ഈ ചിത്രം പങ്കുവച്ചത്. ചതുര്‍മുഖം പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മഞ്ജു വാര്യര്‍ വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് സ്‌കര്‍ട്ടും ധരിച്ച് കൈവീശിയെത്തുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദമേകുന്ന ചിത്രമെന്ന നിലക്കായിരുന്നു ചര്‍ച്ചകള്‍.

ആഹ്ലാദവും സ്‌നേഹവും ലക്ഷ്മി ആന്റിക്ക് അറിയിക്കുന്നതായും ഫോട്ടോക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചു. സത്യത്തില്‍ അതൊരു മേയ്ക്ക് ഓവര്‍ ഒന്നുമായിരുന്നില്ല. രണ്ടുവര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വേഷമാണതെന്നും മഞ്ജു വാര്യര്‍ പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.


'ഇതില്‍ കൂടുതല്‍ ഇനിയെന്താണ് വേണ്ടത്', വൈറല്‍ ലുക്ക് അനുകരിച്ച മുത്തശിയുടെ ചിത്രം പങ്കിട്ട് മഞ്ജു വാര്യര്‍
ഹൊറര്‍ സിനിമ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് കാണാനുള്ള കൗതുകമുണ്ടായിരുന്നു: മഞ്ജു വാര്യര്‍ അഭിമുഖം

സത്യത്തില്‍ അതൊരു മേയ്ക്ക് ഓവര്‍ ഒന്നുമായിരുന്നില്ല. രണ്ടുവര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വേഷമാണത്. മുന്‍പെപ്പോഴോ എവിടെനിന്നോ ഡിസ്‌കൗണ്ടില്‍ വാങ്ങിയതാണെന്നാണ് ഓര്‍മയെന്ന് മനോരമ അഭിമുഖത്തിലും മഞ്ജു പറഞ്ഞിരുന്നു.

മുന്‍പും ഞാന്‍ ചിലപ്പോള്‍ അത് ഇട്ടിട്ടുണ്ടാകാം. അല്ലെങ്കിലും പലപ്പോഴും ഞാന്‍ മിഡിയും ടോപ്പും ഇടാറുണ്ട്. കംഫര്‍ട്ട് ആണ് ഒരു ഡ്രസിലേക്ക് എന്നെ ആകര്‍ഷിക്കുന്നത്. പിന്നെ അതിന്റെ ലാളിത്യവും. ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ വളരെയേറെപ്പേര്‍ ഷെയര്‍ചെയ്യുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി. പ്രത്യേകിച്ചും , ഒട്ടേറെ സ്ത്രീകള്‍ അത് ഏറ്റെടുത്തു

Manju Warrier's new pic goes viral
Manju Warrier's new pic goes viral

ചെറുപ്പമോ മോഡേൺ ഡ്രസ് സെൻസോ ഒന്നുമല്ല മറിച്ച്, അതുപകരുന്ന പോസിറ്റിവിറ്റിയാണ് പലരും എടുത്തു പറഞ്ഞത്. അങ്ങനെ ഒരു ഫോട്ടോ മൊമന്റ് സംഭവിച്ചതിൽ വളരെ സന്തോഷമുണ്ട്. പക്ഷേ, നമ്മുടെ പോസിറ്റിവിറ്റി ഒരിക്കലും നമ്മുടെ വേഷമോ മേയ്ക്കപ്പോ ആയി ബന്ധപ്പെട്ടതല്ല. യഥാർഥത്തിൽ പോസിറ്റീവ് ആയ ഒരാൾക്ക് ഏതു വേഷം ധരിച്ചാലും മറ്റുള്ളവരിലേക്ക് ആ എനർജി പകരാൻ കഴിയും. നമ്മുടെ ചുറ്റും കാണുന്ന അതിജീവനത്തിന്റെ എത്രയേറെ സ്ത്രീമാതൃകകളുണ്ട്. അവർ പകർന്നു നൽകുന്ന ഊർജം എത്ര വലുതാണ്. എനിക്കു തോന്നുന്നു, എന്റെ ആ ചിത്രം കണ്ടവർ അതിനൊപ്പം അവർക്കെന്നോടുള്ള സ്നേഹം കൂടി ചേർത്തുവച്ചു. ആ സ്നേഹമാണ് വൈറലായത്. അല്ലാതെ ആ ചിത്രത്തിന്റെ മികവുകൊണ്ടാണെന്നു കരുതുന്നില്ല.


'ഇതില്‍ കൂടുതല്‍ ഇനിയെന്താണ് വേണ്ടത്', വൈറല്‍ ലുക്ക് അനുകരിച്ച മുത്തശിയുടെ ചിത്രം പങ്കിട്ട് മഞ്ജു വാര്യര്‍
'ജാക്ക് ആന്റ് ജില്‍ രസകരമായ തമാശ നിറഞ്ഞ സിനിമ'; ചിത്രം ചെയ്തത് ഒരുപാട് ആസ്വദിച്ചെന്ന് മഞ്ജു വാര്യര്‍
No stories found.
The Cue
www.thecue.in