ഡി.ഐ.വൈ.എഫ്. നേതാവായ് ആസിഫലി, എല്ലാം ശരിയാകും ഫസ്റ്റ് ലുക്ക്
Asif Ali jibu jacob movie Ellaam Sheriyaakum

ഡി.ഐ.വൈ.എഫ്. നേതാവായ് ആസിഫലി, എല്ലാം ശരിയാകും ഫസ്റ്റ് ലുക്ക്

വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയാണ് എല്ലാം ശരിയാകും. ഡി.ഐ.വൈ.എഫ് നേതാവിന്റെ റോളില്‍ നായകനായി ആസിഫലി എത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രചരണവാക്യമായിരുന്നു എല്ലാം ശരിയാകും എന്നത്. രജിഷാ വിജയനാണ് നായിക. ജൂണ്‍ നാലിനാണ് റിലീസ്.

ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ചിത്രം. ഷാരിസ് മുഹമ്മദാണ് തിരക്കഥ. സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സേതുലക്ഷ്മി, ജയിംസ് എലിയ, എന്നിവരും അഭിനേതാക്കളാണ്. ബി.കെ ഹരിനാരായണന്‍-ഔസേപ്പച്ചന്‍ കൂട്ടുകെട്ടാണ് ഗാനങ്ങള്‍. സൂരജ് ഇ.എസ് എഡിറ്റിംഗ്.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങള്‍ ഡി.ഐ.വൈ.എഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു..'എല്ലാം ശരിയാകും, ഇങ്ങനെ ഒരു കാപ്ഷനോടെയാണ് ആസിഫലി സിനിമയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്.

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്ത വെള്ളിമൂങ്ങയില്‍ ആസിഫലി അതിഥിതാരമായി എത്തിയിരുന്നു. ബിജുമേനോന്‍ കൗശലക്കാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ച വെള്ളിമൂങ്ങ വലിയ വിജയമായി തീര്‍ന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും പിന്നീട് ജിബു ജേക്കബ് സംവിധാനം ചെയ്തു.

Asif Ali jibu jacob movie Ellaam Sheriyaakum
Asif Ali jibu jacob movie Ellaam Sheriyaakum

സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമക്ക് ശേഷം ആസിഫലി വീണ്ടും രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്ന ചിത്രവുമാണ് എല്ലാം ശരിയാകും. രാജസ്ഥാനില്‍ രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആസിഫലി ജിബു ജേക്കബ് ചിത്രത്തില്‍ അഭിനയിച്ചത്. കോട്ടയത്തായിരുന്നു പ്രധാനമായും ചിത്രീകരിച്ചത്.

Asif Ali jibu jacob movie Ellaam Sheriyaakum
18 മുതല്‍ 'എല്ലാം ശരിയാകും, വെള്ളിമൂങ്ങക്ക് ശേഷം പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍; ആസിഫലി നായകന്‍

തോമസ് തിരുവല്ലയും ഡോ.പോള്‍ വര്‍ഗീസുമാണ് നിര്‍മ്മാണം. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. സൂരജ് ഇ.എസ് എഡിറ്റിംഗും.

No stories found.
The Cue
www.thecue.in