'നാളെ ചോര കൊണ്ട് ചുവക്കും', മോശം ഇന്‍ഫ്‌ളുവന്‍സുണ്ടാക്കുന്ന വയലന്‍സല്ലെന്ന് ടൊവിനോ, കള തിയറ്ററുകളില്‍

'നാളെ ചോര കൊണ്ട് ചുവക്കും', മോശം ഇന്‍ഫ്‌ളുവന്‍സുണ്ടാക്കുന്ന വയലന്‍സല്ലെന്ന് ടൊവിനോ, കള തിയറ്ററുകളില്‍

ടൊവിനോ തോമസിന്റെ കരിയറിലെ നിര്‍ണായക ചിത്രമെന്ന് വിലയിരുത്തപ്പെടുന്ന കള മാര്‍ച്ച് 25ന് തിയറ്ററുകളിലേക്ക്. രോഹിത് വി.എസ് ആണ് സംവിധാനം. സിനിമയിലെ ആക്ഷന്‍ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് സാരമായി പരുക്കേറ്റിരുന്നു. കേരളത്തിലും ഗള്‍ഫിലും ഒരേ സമയം കള റിലീസ് ചെയ്യുകയാണ്. ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം തിയറ്റര്‍ റിലീസിനെത്തുന്ന ടൊവിനോ തോമസ് ചിത്രവുമാണ് കള.

കള പുതിയ എക്‌സ്പീരിയന്‍സ് എന്നാണ് തോന്നുന്നത്. നല്ല രസമുള്ള സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയിരിക്കും എന്നാണ് വിശ്വാസമെന്നും ടൊവിനോ തോമസ് ദ ക്യു അഭിമുഖത്തില്‍. വയലന്‍സ് ചിത്രീകരണം ഒഴിവാക്കേണ്ടെന്നതിനാലാണ് സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. മോശം ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാക്കുന്ന വയലന്‍സ് അല്ല കളയിലേതെന്നും ടൊവിനോ തോമസ്.

സിനിമയെ ഒരു പോലെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്നമായിരുന്നു കളയെന്ന് പാക്കപ്പിന് പിന്നാലെയുള്ള കുറിപ്പില്‍ ടൊവിനോ തോമസ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പമാണ് കള എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാധ്യമാക്കിയത്.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളുമായിരുന്നു അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.

ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളും.

സിനിമയെക്കുറിച്ച് രോഹിത് വി.എസ്

മുന്നേയുള്ള സിനിമകളെപ്പോലെ ഒരു കഥ പറയുന്ന ഫീല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള സിനിമയാണ് കള. മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു ജീവിക്കും ഒരു ഭയമുണ്ടായിക്കും. അതുകൊണ്ടുതന്നെ എല്ലാവരും വളരെ കരുതലയോടെയാണ് ജീവിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in