'ക്ലൈമാക്‌സ് കണ്ണ് നിറച്ചു', മലയാളത്തില്‍ തകര്‍ന്നടിഞ്ഞ മമ്മൂട്ടിയുടെ 'പരോളി'ന് ഹിന്ദിയില്‍ ഒന്നരക്കോടി കാഴ്ചക്കാര്‍

'ക്ലൈമാക്‌സ് കണ്ണ് നിറച്ചു', മലയാളത്തില്‍ തകര്‍ന്നടിഞ്ഞ മമ്മൂട്ടിയുടെ 'പരോളി'ന് ഹിന്ദിയില്‍ ഒന്നരക്കോടി കാഴ്ചക്കാര്‍

മലയാളത്തില്‍ വന്‍പരാജയമായിരുന്ന മമ്മൂട്ടി ചിത്രം പരോള്‍ ഹിന്ദി ഡബ്ബിംഗ് പതിപ്പ് യൂട്യൂബില്‍ പത്ത് ദിവസത്തിനകം ഒരു കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി. പരസ്യചിത്ര സംവിധായകന്‍ ശരത് സന്ദിത് സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു പരോള്‍.

ADMIN

ഇമോഷണല്‍ ഡ്രാമ, കണ്ണീരടക്കാനാകുന്നില്ല, ക്ലൈമാക്‌സില്‍ കണ്ണു നിറഞ്ഞു, അച്ഛനും മകനുമായുള്ള ബന്ധം അതിതീവ്രം തുടങ്ങിയ കമന്റുകള്‍ യൂട്യൂബ് ചാനലില്‍ സിനിമയുടെ പ്രതികരണമായി വന്നിട്ടുണ്ട്.

ADMIN

മലയാളികള്‍ കണ്ട പരോള്‍ അല്ലേ ഉത്തരേന്ത്യക്കാര്‍ കണ്ടത് തുടങ്ങിയ തമാശ നിറഞ്ഞ കമന്റുകളും പരോളിന് ലഭിക്കുന്നുണ്ട്. 1 കോടി കാഴ്ചക്ക് നന്ദിയെന്ന് യൂട്യൂബ് ചാനലില്‍ കമന്റായി സംവിധായന്‍ ശരത് സന്ദിത് പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സിനെ പ്രശംസിച്ചും കമന്റുകളുണ്ട്.

മമ്മൂട്ടിക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദീഖ്, ഇനിയ, മിയ എന്നിവരും പരോളില്‍ അഭിനയിച്ചിരുന്നു. ക്ലൈമാക്‌സില്‍ മകന് വേണ്ടി മമ്മൂട്ടിയുടെ അലക്‌സ് എന്ന കഥാപാത്രം നടത്തുന്ന ത്യാഗത്തെയും ചിലര്‍ കമന്റില്‍ പ്രശംസിക്കുന്നു. അജിത് പൂജപ്പുരയാണ് പരോളിന്റെ തിരക്കഥാകൃത്ത്.

2018 ഏപ്രില്‍ ആറിനാണ് പരോള്‍ റിലീസ് ചെയ്തത്. ആ വര്‍ഷത്തെ മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ബോക്‌സ് ഓഫീസ് പരാജയവും പരോള്‍ ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in