ഒരു കോടി കടന്ന് മഡ്ഡി ടീസര്‍, യുവനിരക്കൊപ്പം തിയറ്ററുകളില്‍ മഡ് റേസിംഗ് കാണാം


Muddy (2021)
Muddy (2021) Muddy (2021)

നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡിയുടെ ടീസറിന് ഒരു കോടി കടന്ന് കാഴ്ചക്കാര്‍. സസ്പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. മൂന്നാം ദിവസത്തിലെത്തുമ്പോഴാണ് നവാഗതരെ അണിനിരത്തിയ ടീസര്‍ ഒരു കോടി കടന്നത്.


Muddy (2021)
Muddy (2021) Muddy (2021)

മഡ് റേസിങ്ങ് എന്താണെന്നും പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചാണ് സിനിമ. രണ്ട് മുന്‍നിര ടീമുകളുടെ വൈരവും മത്സരവുമാണ് സിനിമയുടെ ഉള്ളടക്കം. ഇതൊരു കളിയല്ല രണ്ടു പിശാചുകള്‍ക്കിടയില്‍ പ്രതികാരത്തിന് വേണ്ടിയുളള ഓട്ടമാണെന്ന് ടീസറിലെ ഡയലോഗ്. 4ഃ4 മോഡിഫൈഡ് വാഹനങ്ങളാണ് മഡ് റേസിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. കെ.ജി.എഫിന്റെ സംഗീത സംവിധായകന്‍ രവി ബസ്റൂര്‍ ആണ് മഡ്ഡിയുടെ സംഗീതം. രവിയുടെ ബിജിഎം സിനിമയില്‍ നിര്‍ണായകമാണെന്ന് അണിയറപ്രവര്‍ത്തകര്‍

സാന്‍ ലോകേഷ് എഡിറ്റിംഗും കെ.ജി.രതീഷ് ക്യാമറയും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് 4ഃ4 മഡ് റേസ് പ്രമേയമായി ഒരു സിനിമ പുറത്തിറങ്ങുന്നതെന്നും നിര്‍മ്മാതാക്കള്‍. ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മഡ്ഡിയുടെ ടീസര്‍ പുറത്തുവിട്ടത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളൊന്നും കൂടാതെയാണ് ഈ ചിത്രത്തിന്റെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

പി.കെ. സെവന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി,ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് മഡ്ഡി റിലീസിനൊരുങ്ങുന്നത്. മഡ്ഡിയുടെ ഹിന്ദി ടീസര്‍ ബോളിവുഡ് താരം അര്‍ജുന്‍ കപൂറും, തമിഴില്‍ ജയം രവിയും അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടിരുന്നു. കന്നഡയില്‍ ഡോ ശിവരാജ് കുമാര്‍, തെലുങ്കില്‍ അനില്‍ രവിപുടി എന്നിവരും മഡ്ഡിയുടെ ടീസര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.


Muddy (2021)
മഡ് റേസുമായി മഡ്ഡി, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി വിജയ് സേതുപതി

Related Stories

No stories found.
logo
The Cue
www.thecue.in