മരക്കാറും മാലികും നേര്‍ക്കുനേര്‍, തിയറ്ററുകളില്‍ മെഗാറിലീസുമായി പെരുന്നാള്‍ സീസണ്‍

മരക്കാറും മാലികും നേര്‍ക്കുനേര്‍, തിയറ്ററുകളില്‍ മെഗാറിലീസുമായി പെരുന്നാള്‍ സീസണ്‍

കൊവിഡ് വ്യാപനത്തോടെ ഒരു വര്‍ഷത്തെ ഉത്സവ സീസണുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതിന്റെ ആഘാതം പെരുന്നാള്‍ റിലീസുകള്‍ക്കൊപ്പം തിരിച്ചുപിടിക്കാന്‍ തയ്യാറെടുക്കുകയാണ് മലയാള സിനിമ. ഇത്തവണ പെരുന്നാള്‍ റിലീസായി മേയ് 13ന് വേള്‍ഡ് വൈഡ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മാലിക് എന്നിവയാണ്. രണ്ട് സിനിമകളും പിരീഡ് ഡ്രാമ സ്വഭാവത്തിലുള്ളതുമാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനി മുപ്പത് കോടിക്കടുത്ത് ബജറ്റില്‍ നിര്‍മ്മിച്ച മാലിക് ആണ് ആദ്യം ഈദ് റിലീസായി പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രം കൂടിയാണ് മാലിക്. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മാലിക്കിനായി ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

തുറയുടെ നായകനായ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഇരുപത് വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഫഹദിന്റെ മെലിഞ്ഞ ഗെറ്റപ്പ് അമ്പരപ്പിക്കുന്നതുമായിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. . ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍

മരക്കാറും മാലികും നേര്‍ക്കുനേര്‍, തിയറ്ററുകളില്‍ മെഗാറിലീസുമായി പെരുന്നാള്‍ സീസണ്‍
മാലിക്കിലെ 70കാരന്‍ സുലൈമാന്‍, ഗ്രാന്‍ഡ് ഫാദറിന്റെ ഛായയുണ്ടെന്ന് ഉമ്മ പറഞ്ഞെന്ന് ഫഹദ് 
ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്. അത്തരത്തില്‍ ഒരു നാടിന്റെ വളര്‍ച്ചയൊക്കെ നോക്കിക്കാണാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ കഥയാണ്. മാലികിന്റെ കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു. പല പ്രായത്തിലുളള ഗെറ്റപ്പുകളിലേയ്ക്ക് എത്തുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ഇത്തരം തയ്യാറെടുപ്പുകള്‍ എടുക്കുന്നത്.
ഫഹദ് ഫാസില്‍

ഒരു വര്‍ഷത്തോളമായി മലയാള സിനിമ നേരിടുന്ന പ്രതിസന്ധി മറികടക്കാനാകുന്ന ഉത്സവ സീസണ്‍ എന്ന നിലക്കാണ് മേയ്-ഈദ് റിലീസുകളെ ചലച്ചിത്ര മേഖല കാണുന്നത്. കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന് തയ്യാറെടുത്തപ്പോള്‍ തിയറ്ററുകളിലേക്ക് തന്നെയെന്ന് പ്രഖ്യാപിച്ച് റിലീസ് അനൗണ്‍സ് ചെയ്ത പ്രധാന പ്രൊജക്ടുകളിലൊന്ന് മാലിക് ആയിരുന്നു.

മാലിക്

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. പൊതുവെ ഒരുപാട് മേക്കപ് ഇടേണ്ടി വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവെന്ന് ഫഹദ് പറയുന്നു. എന്നാല്‍ മാലിക് എന്ന കഥയോടുളള ഇഷ്ടം തന്നെ പിടിച്ചുനിര്‍ത്തി. തന്റെ ഗ്രാന്റ് ഫാദറിന്റെ ഒരു പഴയ ചിത്രത്തില്‍ നിന്നാണ് മാലിക്കിന്റെ രൂപം ഉണ്ടാകുന്നതെന്നും ഫഹദ് ദ ക്യുവിനോട് പറഞ്ഞു. അന്‍വര്‍ അലിയാണ് ഗാനരചന. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈന്‍. ധന്യാ ബാലകൃഷ്ണനാണ് കോസ്റ്റിയൂം.

കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം എന്ന സിനിമയ്ക്കായി ലി വിറ്റാക്കര്‍ കൊറിയോഗ്രഫ് ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ ഹോളിവുഡ് സിനിമകളുടെ ശൈലിയോട് കിടപിടിക്കുന്നതായിരുന്നു. ഭീകരക്യാമ്പുകളിലെ ആക്ഷന്‍ രംഗങ്ങളും സ്‌പൈ ആക്ഷന്‍ സീക്വന്‍സുകളുമാണ് ഈ ചിത്രത്തില്‍ വിറ്റാക്കര്‍ ചെയ്തത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രവുമാണ് വിശ്വരൂപം. ഹോളിവുഡില്‍ ജുറാസിക് പാര്‍ക്ക് ത്രീ, ക്യാപ്റ്റന്‍ മാര്‍വല്‍, എക്‌സ് മെന്‍ അപ്പോകാലിപ്‌സ് എന്നീ സിനിമകളുടെ സംഘട്ടനം നിര്‍വഹിച്ചത് ലീ വിറ്റക്കര്‍ ആണ്.

മരക്കാറും മാലികും നേര്‍ക്കുനേര്‍, തിയറ്ററുകളില്‍ മെഗാറിലീസുമായി പെരുന്നാള്‍ സീസണ്‍
‘തുറയുടെ ഉടയോന്‍’, സുലൈമാന്‍ ആരാണെന്ന് ഫഹദ് പറയുന്നു 
മരക്കാറും മാലികും നേര്‍ക്കുനേര്‍, തിയറ്ററുകളില്‍ മെഗാറിലീസുമായി പെരുന്നാള്‍ സീസണ്‍
‘തുറയുടെ ഉടയോന്‍’, സുലൈമാന്‍ ആരാണെന്ന് ഫഹദ് പറയുന്നു 
മരക്കാറും മാലികും നേര്‍ക്കുനേര്‍, തിയറ്ററുകളില്‍ മെഗാറിലീസുമായി പെരുന്നാള്‍ സീസണ്‍
എന്റെയും പ്രിയന്റെയും കരിയറിലെ നാഴികക്കല്ലാണ് മരക്കാര്‍: മോഹന്‍ലാല്‍

Related Stories

No stories found.
logo
The Cue
www.thecue.in