കനി കുസൃതി നായികയായ 'ബിരിയാണി' മാര്‍ച്ച് 26ന് തിയറ്ററുകളില്‍

Kani Kusruti in Biriyaani (2019)
Kani Kusruti in Biriyaani (2019)Kani Kusruti in Biriyaani (2019)

ഇരുപതിലേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രം 'ബിരിയാണി' തിയറ്ററുകളിലേക്ക്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ബിരിയാണി മാര്‍ച്ച് 26ന് പ്രദര്‍ശനത്തിനെത്തും. സജിന്‍ ബാബുവാണ് രചനയും സംവിധാനവും. മഞ്ജു വാര്യരാണ് റിലീസ് പ്രഖ്യാപിച്ചത്. കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും ബിരിയാണി പ്രദര്‍ശിപ്പിച്ചിരുന്നു.

കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തെ കേന്ദ്രീകരിച്ചാണ് സിനിമ. വീട്ടിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ കദീജയുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു. സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.

യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിന്‍ ബാബുവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

'ബിരിയാണി' എന്ന ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് 42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. 1935 -ല്‍ തുടങ്ങിയതും, ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നുമായ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമയ്ക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. നേരത്തേ സ്പെയിന്‍ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in