ഷേണായീസ് തുറക്കുന്നു ഓപ്പറേഷന്‍ ജാവക്കൊപ്പം

ഷേണായീസ് തുറക്കുന്നു ഓപ്പറേഷന്‍ ജാവക്കൊപ്പം

നവീകരണത്തിനായി നാലുവര്‍ഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റര്‍, അഞ്ചു സ്‌ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്‌സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ത്രില്ലര്‍ ചിത്രമായ ഓപ്പറേഷന്‍ ജാവ. നേരത്തെ ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഷേണായീസ് തുറക്കാനായിരുന്നു ആലോചന. പിന്നീടാണ് ഓപ്പറേഷന്‍ ജാവ ഉദ്ഘാടനചിത്രമായത്.

നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ജാവ' ഫെബ്രുവരി 12 തീയ്യേറ്ററുകളിലെത്തും. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍.

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന 'ഓപ്പറേഷന്‍ ജാവ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകരുന്നു.

ഷേണായീസ് തുറക്കുന്നു ഓപ്പറേഷന്‍ ജാവക്കൊപ്പം
'വിലായത്ത് ബുദ്ധ' സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ്, ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി അദ്ദേഹം പോയി: സന്ദീപ് സേനന്‍

വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്, ഡോള്‍ബി അറ്റ്‌മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,

കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണന്‍,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,

ഷേണായീസ് തുറക്കുന്നു ഓപ്പറേഷന്‍ ജാവക്കൊപ്പം
ഇതുപോലൊരു ഓപ്പറേഷന്‍ കേരളത്തില്‍ വെറെ നടന്നിട്ടുണ്ടോന്നറിയില്ല, ത്രില്ലിംഗ് ട്രെയിലര്‍ ട്രെന്‍ഡിംഗ്
ഷേണായീസ് തുറക്കുന്നു ഓപ്പറേഷന്‍ ജാവക്കൊപ്പം
വേണ്ടെന്ന് വച്ച ഒ.ടി.ടി ഓഫര്‍, കാത്തിരുന്നത് തിയറ്ററുകളിലെ ആരവം; ഓപ്പറേഷന്‍ ജാവയെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നത് ഇങ്ങനെ

റിയലിസ്റ്റിക്കായ തീമാണ് ഓപ്പറേഷന്‍ ജാവയുടേത്. പക്കാ ഇന്‍വെസ്റ്റിഗേഷന്‍ മൂവിയായിരിക്കില്ല്. പോലിസുകാരുടെ കേസന്വേഷണങ്ങളിലുള്ള ഓപ്പറേഷനുകളാണ് കൂടുതലും ചിത്രത്തിലുള്ളത്.എന്താണ് സത്യത്തില്‍ പോലീസ് ഓപ്പറേഷനുകളില്‍ നടക്കുന്നത്, അവര്‍ എങ്ങനെയാണത് തയ്യാറാക്കി നടപ്പിലാക്കുന്നത് എന്നൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓപ്പറേഷന്‍ ജാവ തയ്യാറാക്കിയിരിക്കുന്നതെന്ന് തരുണ്‍ ദ ക്യു'വിനോട് പറയുന്നു.

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. തരുണ്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും.

ഞാന്‍ കുറച്ചുകാലം ഷൈജു ഖാലിദിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് മലയാള സിനിമയില്‍ സാധ്യതയുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പ് ഷൈജുക്കയാണ് എന്നോട് ആദ്യം പറയുന്നത്. പിന്നെ ആക്ഷന്‍ ഹിറോ ബിജുവിന്റെയും ഉണ്ടയുടേയുമെല്ലാം ആലോചനകള്‍ നടന്നപ്പോള്‍ ഇത് വിട്ടു. ഷൈജുക്ക അദ്ദേഹത്തിന്റെ വഴിയ്ക്കും ഞാന്‍ എന്റെ വഴിയ്ക്കുമായി.പിന്നീട് ആലോചിച്ചപ്പോള്‍ ഷൈജുക്കയുടെ മനസ്സില്‍ തോന്നിയ കാര്യമാണ് അതൊരിക്കലും മോശമാകില്ല എന്നു മനസിലാക്കിയ ഞാന്‍ കഥ പൂര്‍ത്തിയാക്കുകയായിരുന്നു.ആലോചിക്കുമ്പോഴും പറയുമ്പോഴും എല്ലാം ഈ സിനിമയ്ക്കൊരു കിക്കുണ്ട്.അത് പ്രേക്ഷകരുമറിയണമെന്ന് തോന്നി.

ഷേണായീസ് തുറക്കുന്നു ഓപ്പറേഷന്‍ ജാവക്കൊപ്പം
ഇത് സച്ചിയുടെ സ്വപ്‌നം, 'ചന്ദനക്കൊള്ള'യുടെ കഥ വിലായത്ത് ബുദ്ധ സ്‌ക്രീനില്‍, പൃഥ്വിരാജിനൊപ്പം ജയന്‍ നമ്പ്യാര്‍
Operation Java
Operation JavaOperation Java

Related Stories

No stories found.
logo
The Cue
www.thecue.in