നോ കട്ട്, നോ മ്യൂട്ട്; ഓപ്പറേഷന്‍ ജാവക്ക് ക്ലീന്‍ യു, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തിയറ്ററുകളിലേക്ക്


നോ കട്ട്, നോ മ്യൂട്ട്; ഓപ്പറേഷന്‍ ജാവക്ക് ക്ലീന്‍ യു, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തിയറ്ററുകളിലേക്ക്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ ജാവക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

കട്ട് ഇല്ല , മ്യൂട്ട് ഇല്ല, ജാവ, ജാവയായി തന്നെ 12ന് എത്തും എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചത്.

ഓപ്പറേഷന്‍ ജാവ എന്ന പൊലീസ് ത്രില്ലറിനെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

ഷൈജു ഖാലിദ് ആണ് ഇത്തരമൊരു സിനിമക്ക് സാധ്യതയുണ്ടെന്ന് ആദ്യം പറഞ്ഞത്. പിന്നീട് ആക്ഷന്‍ ഹീറോ ബിജുവും ഉണ്ടയും വന്നപ്പോള്‍ ഈ പൊലീസ് സ്റ്റോറി വിട്ടു. തിരികെ അതേ ആലോചനയിലേക്ക് തന്നെയെത്തി. ഓപ്പറേഷന്‍ ജാവ എന്ന പൊലീസ് ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നത് ഇങ്ങനെ.

ബാലു വര്‍ഗ്ഗീസ്, ലുക്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഓപ്പറേഷന്‍ ജാവ ത്രില്ലറിനേക്കാള്‍ ഒരു അന്വേഷണാത്മക മൂവിയാണെന്ന് തരുണ്‍ മൂര്‍ത്തി. ഫെബ്രുവരി 12 ന് ചിത്രം തീയറ്ററുകളിലെത്തും. റിയലിസ്റ്റിക്കായ തീമാണ് ഓപ്പറേഷന്‍ ജാവയുടേത്. പക്കാ ഇന്‍വെസ്റ്റിഗേഷന്‍ മൂവിയായിരിക്കില്ല്. പോലിസുകാരുടെ കേസന്വേഷണങ്ങളിലുള്ള ഓപ്പറേഷനുകളാണ് കൂടുതലും ചിത്രത്തിലുള്ളത്.എന്താണ് സത്യത്തില്‍ പോലീസ് ഓപ്പറേഷനുകളില്‍ നടക്കുന്നത്, അവര്‍ എങ്ങനെയാണത് തയ്യാറാക്കി നടപ്പിലാക്കുന്നത് എന്നൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഓപ്പറേഷന്‍ ജാവ തയ്യാറാക്കിയിരിക്കുന്നതെന്ന് തരുണ്‍ ദ ക്യു'വിനോട് പറയുന്നു.

നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തരുണ്‍ മൂര്‍ത്തി സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. തരുണ്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും.

ഷൈജു ഖാലിദിനൊപ്പമുണ്ടായ ആലോചന

ഞാന്‍ കുറച്ചുകാലം ഷൈജു ഖാലിദിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ഇങ്ങനെയൊരു സിനിമയ്ക്ക് മലയാള സിനിമയില്‍ സാധ്യതയുണ്ടെന്ന് അഞ്ച് വര്‍ഷം മുമ്പ് ഷൈജുക്കയാണ് എന്നോട് ആദ്യം പറയുന്നത്. പിന്നെ ആക്ഷന്‍ ഹിറോ ബിജുവിന്റെയും ഉണ്ടയുടേയുമെല്ലാം ആലോചനകള്‍ നടന്നപ്പോള്‍ ഇത് വിട്ടു. ഷൈജുക്ക അദ്ദേഹത്തിന്റെ വഴിയ്ക്കും ഞാന്‍ എന്റെ വഴിയ്ക്കുമായി.പിന്നീട് ആലോചിച്ചപ്പോള്‍ ഷൈജുക്കയുടെ മനസ്സില്‍ തോന്നിയ കാര്യമാണ് അതൊരിക്കലും മോശമാകില്ല എന്നു മനസിലാക്കിയ ഞാന്‍ കഥ പൂര്‍ത്തിയാക്കുകയായിരുന്നു.ആലോചിക്കുമ്പോഴും പറയുമ്പോഴും എല്ലാം ഈ സിനിമയ്ക്കൊരു കിക്കുണ്ട്.അത് പ്രേക്ഷകരുമറിയണമെന്ന് തോന്നി.


നോ കട്ട്, നോ മ്യൂട്ട്; ഓപ്പറേഷന്‍ ജാവക്ക് ക്ലീന്‍ യു, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തിയറ്ററുകളിലേക്ക്
കേരളാ പൊലീസ് എന്ന സുമ്മാവ, ത്രില്ലിംഗ് ടീസറുമായി 'ഓപ്പറേഷന്‍ ജാവ'
Operation Java
Operation JavaOperation Java

നോ കട്ട്, നോ മ്യൂട്ട്; ഓപ്പറേഷന്‍ ജാവക്ക് ക്ലീന്‍ യു, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തിയറ്ററുകളിലേക്ക്
വേണ്ടെന്ന് വച്ച ഒ.ടി.ടി ഓഫര്‍, കാത്തിരുന്നത് തിയറ്ററുകളിലെ ആരവം; ഓപ്പറേഷന്‍ ജാവയെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയാണ് ചിത്രം നിർമ്മിക്കുന്നത്. എഡിറ്റര്‍- നിഷാദ് യൂസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഉദയ് രാമചന്ദ്രന്‍, കല- ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്- രഞ്ജിത്ത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്, പരസ്യക്കല- യെല്ലോ ടൂത്ത്, കോ ഡയറക്ടര്‍- സുധി മാഡിസണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാത്യൂസ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ദിലീപ് എടപ്പറ്റ. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in