'ജോസഫ്' നായിക ആത്മീയ രാജന്‍ വിവാഹിതയായി, വരൻ സനൂപ്

'ജോസഫ്' നായിക ആത്മീയ രാജന്‍ വിവാഹിതയായി, വരൻ സനൂപ്

ജോജോ ജോർജ് നായകനായ 'ജോസഫ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആത്മീയ രാജന്‍ വിവാഹിതയായി. കണ്ണൂരിലെ ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. പത്മിനി രാജന്റേയും കെ വി രാജന്റേയും മകളാണ് ആത്മീയ. കെ സ്വർണകുമാരിയുടേയും രവീന്ദ്രൻ നായരുടേയും മകൻ സനൂപ് ആണ് വരൻ. മറൈന്‍ എൻജിനീയറാണ് സനൂപ്.

'വെള്ളത്തൂവല്‍' ആണ് ആത്മീയയുടെ ആദ്യ ചിത്രം. 'മനം കൊത്തി പറവൈ', 'റോസ് ഗിത്താറിനാല്‍', 'ജോസഫ്', 'കാവിയന്‍' തുടങ്ങിയ ചിത്രങ്ങളില്ലും അഭിനയിച്ചു. ജയറാം നായകനായ മാർക്കോണി മത്തായിയിലും നായികയായി എത്തി. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.

ജനുവരി 25 തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു ചടങ്ങുകൾ. ചൊവ്വാഴ്ചയാണ് വിവാഹ സല്‍ക്കാരം. സിനിമാ മേഖലയിൽ നിന്നും നിരവധിപേർ ആത്മീയയ്ക്ക് വിവാഹാശംസകളുമായി എത്തി.

Related Stories

No stories found.
The Cue
www.thecue.in