മോഹന്‍ലാല്‍ അസാധ്യനടന്‍, എത്ര പെട്ടെന്നാണ് കഥാപാത്രമായി മാറുന്നത് : നമിത

മോഹന്‍ലാല്‍ അസാധ്യനടന്‍, എത്ര പെട്ടെന്നാണ് കഥാപാത്രമായി മാറുന്നത് : നമിത

നിര്‍മ്മാതാവും നായികയായും മലയാളത്തിലെത്തുകയാണ് തെന്നിന്ത്യന്‍ താരം നമിത. ബൗ വൗ എന്ന ബഹുഭാഷാ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കേരളമായിരുന്നു. പുലിമുരുകന്‍ എന്ന സിനിമയിലെ ജൂലി പ്രിയപ്പെട്ട കഥാപാത്രമാണെന്നും മോഹന്‍ലാലിനൊപ്പം വീണ്ടും സിനിമ ചെയ്യണമെന്നും നമിത പറയുന്നു.

മോഹന്‍ലാലിനെക്കുറിച്ച് നമിത

അസാധ്യനടനാണ് മോഹന്‍ലാല്‍. വീണ്ടും ഒപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. എത്ര പെട്ടെന്നാണ് മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നത്. മലയാളത്തിലാണ് മികച്ച സിനിമകള്‍ ഉണ്ടാകുന്നത്. തമിഴില്‍ കലാഭവന്‍ മണിക്കൊപ്പം ജെമിനിയില്‍ അഭിനയിച്ചിരുന്നു. വില്ലനായിരുന്നു ആ സിനിമയില്‍ മണി. ശരിക്കും ഞെട്ടിക്കുന്നതായിരുന്നു മണിയുടെ പ്രകടനം.

കേരള കൗമുദി അഭിമുഖത്തിലാണ് നമിത ഇക്കാര്യം പറഞ്ഞത്, ബൗ വൗ കേരളത്തിലാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ആര്‍ എല്‍ രവി,മാത്യു സ്‌ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്. വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Namitha playing a blogger Bow Wow movie

മോഹന്‍ലാല്‍ അസാധ്യനടന്‍, എത്ര പെട്ടെന്നാണ് കഥാപാത്രമായി മാറുന്നത് : നമിത
'കോള്‍ഡ് കേസ്' അന്വേഷണത്തിന് പൃഥ്വിരാജ്, തനുബാലകിന്റെ ത്രില്ലറിന് ക്യാമറ ജോമോന്‍.ടി.ജോണും ഗീരീഷ് ഗംഗാധരനും

Related Stories

No stories found.
logo
The Cue
www.thecue.in