ഒരു പാട് പേര്‍ക്ക് വേണ്ടിയാണ്, നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം, വെള്ളം സിനിമക്കായ് ക്ഷണിച്ച് മോഹന്‍ലാല്‍

ഒരു പാട് പേര്‍ക്ക് വേണ്ടിയാണ്, നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം, വെള്ളം സിനിമക്കായ് ക്ഷണിച്ച് മോഹന്‍ലാല്‍

പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്, കൊവിഡ് സമ്മാനിച്ച ദുരിതങ്ങള്‍ താണ്ടി തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള സിനിമ. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ വെള്ളം എന്ന സിനിമ നാളെ തിയറ്ററുകളിലെത്തുകയാണ്. പ്രേക്ഷകരെ ഇത്രവര്‍ഷം രസിപ്പിച്ച ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനായി തിയറ്ററുകളിലേക്ക് ക്ഷണിക്കുകയാണ് മോഹന്‍ലാല്‍. വെള്ളം കാണാന്‍ മോഹന്‍ലാല്‍ ക്ഷണിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

മോഹന്‍ലാല്‍ പറയുന്നു

ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തിയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തിയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര്‍ ജോലി ചെയ്യു്ന്ന വലിയ വ്യവസായമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ ഉണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം.

Summary

mohanlal on jayasurya movie vellam release

Related Stories

No stories found.
logo
The Cue
www.thecue.in