'മെഷിന്‍ ഗണ്ണില്‍ സിഗരറ്റ് കത്തിച്ച് റോക്കി ഭായ്', ലീക്കായെങ്കില്‍ ഒന്നരക്കോടി പിന്നിട്ട് കെ.ജി.എഫ് ടീസര്‍

'മെഷിന്‍ ഗണ്ണില്‍ സിഗരറ്റ് കത്തിച്ച് റോക്കി ഭായ്', ലീക്കായെങ്കില്‍ ഒന്നരക്കോടി പിന്നിട്ട് കെ.ജി.എഫ് ടീസര്‍

ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിന് പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ നേരത്തെ വിട്ട് കെ.ജി.എഫ് ടു അണിയറക്കാര്‍. യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസര്‍ ഹൈലൈറ്റ്. തോക്കുകള്‍ തീ തുപ്പുമ്പോള്‍ പറക്കുന്ന ജീപ്പുകളും, മെഷിന്‍ ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ രവുമെല്ലാം ടീസര്‍ ഹൈലൈറ്റാണ്.

9 മണിക്കൂറിനകം ഒന്നരക്കോടിക്ക് മുകളിലാണ് ടീസറിന് റീച്ച്. 1.8 മില്യണ്‍ ലൈക്കും ടീസര്‍ നേടിയിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കെ.ജി.എഫ് ടു കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. അഞ്ചു ഭാഷകളിലായായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു

കെ.ജി.എഫ് ഫ്രാഞ്ചെസിയുടെ കടുത്ത ആരാധകനാണ് ഞാന്‍. കെ.ജി.എഫുമായി ബന്ധപ്പെട്ട എല്ലാത്തിനോടുമുണ്ട് ഈ ആരാധന. ലൂസിഫറിന് ശേഷം ഏതെങ്കിലും നിലക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സമീപിച്ചിരുന്നു. രാജ്യമൊന്നാകെ കാത്തിരിക്കുന്ന ഒരു സിനിമയെ കേരളത്തില്‍ അവതരിപ്പിക്കാനുള്ള നിയോഗമായാണ് ആ കൂട്ടുകെട്ട് സാധ്യമായത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഭിമാനപൂര്‍വമാണ് കെ.ജി.എഫ് കേരളത്തിലെത്തിക്കുന്നത്. റോക്കിയുടെ കഥ കേള്‍ക്കാന്‍ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്.

കൊവിഡ് ലോക്ക് ഡൗണിന് ശേഷം 2020 ഒക്ടോബറിലാണ് കെ.ജി.എഫ് സെക്കന്‍ഡ് ചിത്രീകരണത്തിനായി യഷ് ജോയിന്‍ ചെയ്തത്. ലോക്ക് ഡൗണിന് പിന്നാലെ കെ.ജി.എഫ് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഓഗസ്റ്റിലാണ് പ്രകാശ് രാജിനെയും മാളവികയെയും ഉള്‍പ്പെടുത്തി ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്.

2018 ഡിസംബര്‍ 21ന് പുറത്തുവന്ന കെ.ജി.എഫ് ആദ്യഭാഗം ദക്ഷിണേന്ത്യയില്‍ വമ്പന്‍ വിജയമായി മാറി. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in