ഷാരുഖ് ഖാന് ശേഷം ബുർജ്‌ ഖലീഫയുടെ വാളിൽ മലയാളിയായ ജുമാനാ ഖാനും

ഷാരുഖ് ഖാന് ശേഷം ബുർജ്‌ ഖലീഫയുടെ വാളിൽ മലയാളിയായ ജുമാനാ ഖാനും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്‌ ഖലീഫയുടെ വാളിൽ ആദ്യമായി ഒരു മലയാളിയുടെ ചിത്രം. ദുബായിലെ പ്രമുഖ ടിക്ടോക്കറും മോഡലുമായ ജുമാന ഖാന്റെ ചിത്രമാണ് ബുർജ്‌ ഖലീഫയിൽ പ്രദർശിപ്പിച്ചത്. ടിക് ടോക് ക്രിയേറ്റേഴ്സിനും ടിക് ടോക് അറബിനും നന്ദി അറിയിച്ചുകൊണ്ട് ചിത്രം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിരിക്കുകയാണ് ജുമാന.

ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ ചിത്രമാണ് ഇന്ത്യയിൽ നിന്ന് അവസാനമായി ബുർജ്‌ ഖലീഫയുടെ വാളിൽ പ്രദർശിപ്പിച്ചത്. പ്രശസ്തരായ പല വ്യക്തികളുടേയും ചിത്രങ്ങൾ ഇത്തരത്തിൽ ബുർജ്‌ ഖലീഫ പ്രദർശിപ്പിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തിലെ ഏതെങ്കിലും പ്രത്യേക ദിവസങ്ങളെ ആസ്പദമാക്കി ആയിരിക്കും പലപ്പോഴും പ്രദര്‍ശനം.

ഒമർ ലുലുവിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന 'പെഹ്‌ലാ പ്യാർ' എന്ന ഹിന്ദി ആൽബത്തിലെ നായികയാണ് ജുമാന ഖാൻ. ജനുവരി പകുതിയോടെ 'പെഹ്‌ലാ പ്യാർ' റിലീസ്‌ ചെയ്യപ്പെടുമെന്നാണ് സൂചന. ടി സീരീസിന്റെ വാസ്തേ ആൽബത്തിൽ പാടിയ നിഖിൽ ഡിസൂസ്സയാണ് ആൽബത്തിനായി ​ഗാനം ആലപിച്ചിരിക്കുന്നത്. ജുമാനയുടെ ഭർത്താവും മോഡലുമായ അജ്മൽ ഖാനാണ്‌ ആൽബത്തിലെ നായകൻ. വിർച്വൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ രതീഷ്‌ ആനേടത്ത്‌ ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി ആണ് 'പെഹ്‌ലാ പ്യാറി'ന്റെയും കാസ്റ്റിംഗ് നിർവ്വഹണം.

Related Stories

The Cue
www.thecue.in