'ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ഏത് ജയറാം അറിയില്ല എന്നു പറയും; ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ അഭിമുഖ വീഡിയോ

'ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ഏത് ജയറാം അറിയില്ല എന്നു പറയും; ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ അഭിമുഖ വീഡിയോ

മിമിക്രി വേദിയില്‍ നിന്ന് സിനിമാ ലോകത്തെത്തിയ അഭിനേതാക്കളിലൊരാളാണ് ജയറാം. മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങിയ ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ വീഡിയോ അഭിമുഖം പങ്കുവച്ചിരിക്കുകയാണ് എ.വി.എം ഉണ്ണി. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി ഏ.വി.എം ഉണ്ണി നടത്തിയതാണ് അഭിമുഖം. സിനിമയിലേക്ക് കടക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും, മിമിക്രിയിലെ പുതിയ ട്രെന്‍ഡുകളെക്കുറിച്ചും അഭിനയ മോഹത്തെക്കുറിച്ചും ജയറാം അഭിമുഖത്തില്‍ വാചാലനാകുന്നുണ്ട്. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് കലാഭവനിലെ പരിശീലനമെന്നും ജയറാം.

'ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ഏത് ജയറാം അറിയില്ല എന്നു പറയും; ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ അഭിമുഖ വീഡിയോ
'ഷക്കീല സിനിമക്കെതിരെ കേരളത്തില്‍ തിയറ്ററാക്രമണവും കോലം കത്തിക്കലും', അതിശയോക്തി നിറച്ച് ഹിന്ദി ടീസര്‍

സിനിമാ ഓഫറുകള്‍ കിട്ടിയോ എന്ന ഉണ്ണിയുടെ ചോദ്യത്തിന് ജയറാം നല്‍കുന്ന മറുപടി ഇങ്ങനെ

സ്‌റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കും. എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടാകും, നടക്കണമെന്നില്ല. സിനിമാ ഫീല്‍ഡ് ആയത് കൊണ്ട് ഒന്നും പറയാനാകില്ല. ഇന്ന് ചാന്‍സ് തരാം എന്ന് പറയും, നാളെ ചെന്നുകഴിയുമ്പോള്‍ ഏത് ജയറാം അറിയില്ല എന്നു പറയും. അത് കൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന് പറഞ്ഞുനടക്കുന്നതിനെക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം. ഒന്നും പറയാനൊക്കില്ല.

മിമിക്രിയില്‍ കൂടുതല്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് സിനിമാ താരങ്ങളെ അനുകരിക്കാനാണ്. മിമിക്രി ചെയ്യുന്നതില്‍ അമ്പത് ശതമാനമേ നന്നാകുന്നൂള്ളൂ എന്നാണ് തോന്നല്‍ എന്നും ജയറാം.

മിമിക്രി രംഗത്തെ അറിയപ്പെടുന്ന കലാകാരന്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിന്‍ ഹനീഫ, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷ്‌റഫ് എന്നിവരുടെ പേരുകള്‍ ജയറാം പറയുന്നുണ്ട്. മിതഭാഷിയായ ജയറാമിനെയാണ് വീഡിയോയില്‍ ഉടനീളം കാണാനാകുന്നത്. ചെറുപ്പം മുതല്‍ക്കേ, നാല് വയസ് മുതലൊക്കെ ബന്ധുക്കളെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അമ്മയെ ഒക്കെ അനുകരിക്കുമായിരുന്നു. അവിടെയാണ് മിമിക്രിയുടെ തുടക്കമെന്നും ജയറാം. ജയറാമിന്റെ അന്നത്തെ ഗെറ്റപ്പ് മകനും നടനുമായ കാളിദാസുമായി സാമ്യമുള്ളതെന്ന രീതിയിലും വീഡിയോക്ക് കമന്റ് ലഭിക്കുന്നുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

ജയറാമിന്റെ ആദ്യത്തെ അഭിമുഖം | First Interview of Jayaram | 1988 | AVM Unni Archives

Related Stories

No stories found.
logo
The Cue
www.thecue.in