ബിനീഷ് വിഷയത്തില്‍ എടുത്തുചാടി തീരുമാനം വേണ്ട, അമ്മ രാഷ്ട്രീയ സംഘടനയല്ല: സുരേഷ് ഗോപി

ബിനീഷ് വിഷയത്തില്‍ എടുത്തുചാടി തീരുമാനം വേണ്ട, അമ്മ രാഷ്ട്രീയ സംഘടനയല്ല: സുരേഷ് ഗോപി

ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. വിഷയത്തില്‍ അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. അതിന് ശേഷം എന്തുനടപടി സ്വീകരിക്കണമെന്ന് സംഘടന തീരുമാനിക്കും. എടുത്തുചാടിയെടുത്ത പല തീരുമാനങ്ങളും വിവാദമായിട്ടുണ്ട്. പലതും പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് പൂജപ്പുര വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന വി.വി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി. ബിനീഷിനെതിരെ നടപടി വേണമെന്ന് അമ്മ എക്‌സിക്യുട്ടീവ് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ദിലീപിനെതിരെ ധൃതിയില്‍ നടപടിയെടുത്ത അമ്മ നേതൃത്വം ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ മൃദുസമീപനം പുലര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വൈസ് പ്രസിഡന്റ് സിദ്ദിഖ് വ്യക്തമാക്കിയത്. ട്രഷറര്‍ കൂടിയായ ജഗദീഷ് യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ബിനീഷിനെതിരായ നടപടി ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ഇടത് എംഎല്‍എമാര്‍ കൂടിയായ കെ.ബി ഗണേഷ് കുമാറും, മുകേഷും ശക്തിയുക്തം എതിര്‍ത്തു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട കേസല്ല, ബിനീഷ് അമ്മയിലെ ആജീവനാന്ത അംഗം മാത്രമാണ്. അംഗങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മാധ്യമസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറത്താക്കുന്നത് തെറ്റായ കീഴ് വഴക്കമാകും എന്നുമായിരുന്നു മുകേഷിന്റെയും ഗണേഷിന്റെയും നിലപാട്. ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ ഇത് അംഗീകരിക്കുകയും ബിനീഷ് കോടിയേരിയോട് വിശദീകരണം ചോദിക്കാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.

No need of Hurry in Bineesh Issue, let the investigation Continue, Says Suresh Gopi

Related Stories

No stories found.
The Cue
www.thecue.in