5കോടി കടം വാങ്ങി, വധഭീഷണി, ദിലീപ് നായകനായ പ്രൊഫ. ഡിങ്കൻ നിര്മാതാവിനെതിരെ പരാതി

5കോടി കടം വാങ്ങി, വധഭീഷണി, ദിലീപ് നായകനായ പ്രൊഫ. ഡിങ്കൻ നിര്മാതാവിനെതിരെ പരാതി

ദിലീപ് നായകനായ ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ സിനിമയുടെ നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി വ്യവസായി. സിനിമയുടെ നിര്‍മ്മാണത്തിനായി അഞ്ച് കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന് റഫേല്‍.പി.തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്ത പ്രൊഫസര്‍ ഡിങ്കന്‍ കുറെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. റാഫിയുടെ തിരക്കഥയിലായിരുന്നു സിനിമ. നിര്‍മ്മാതാവ് സനല്‍കുമാര്‍ ഗുണ്ടകളെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് റാഫേല്‍.പി തോമസ്. കടം വാങ്ങിയ പണം തിരികെ ചോദിക്കുമ്പോള്‍ വധ ഭീഷണി മുഴക്കുകയാണെന്നും റാഫേല്‍ പരാതിയില്‍ ആരോപിക്കുന്നു.

2019 ഏപ്രിലില്‍ പ്രൊഫസര്‍ ഡിങ്കന്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ചിത്രീകരണം കഴിഞ്ഞില്ലെങ്കില്‍ സിനിമയുടെ പൂര്‍ണ അവകാശം നല്‍കാമെന്നുമായിരുന്നു റാഫേല്‍ തോമസുമായി ഉണ്ടാക്കിയ ഉടമ്പടിയെന്നും പരാതിയിലുണ്ട്. ആ ധാരണ പാലിക്കുന്നില്ലെന്ന് മാത്രമല്ല, പണം ചോദിക്കുമ്പോള്‍ വധഭീഷണി മുഴക്കുകയാണെന്നും റാഫേല്‍. മധ്യസ്ഥശ്രമങ്ങള്‍ നടത്താനൊരുങ്ങിയെങ്കിലും നിര്‍മ്മാതാവ് സനല്‍ സഹകരിക്കുന്നില്ലെന്നും റാഫേല്‍. സിനിമയുടെ ഹാര്‍ഡ് ഡ്രൈവ് കൊണ്ടുവന്ന് വീടിന് മുന്നിലെത്തി തീ കൊളുത്തി മരിക്കുമെന്നാണ് ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. 2018 ജൂലൈ- ഡിസംബര്‍ മാസത്തിനിടെയാണ് അഞ്ച് കോടി രൂപ പല തവണകളിലായി കൈമാറിയത്.

2019 ജനുവരിയില്‍ തായ്‌ലന്‍ഡില്‍ ഷൂട്ടിങ്ങിനിടെ പണത്തിന്റെ ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ ഒരു കോടി അധികമായും നല്‍കി. ആറ് കോടിയലധികം രൂപ കൈപ്പറ്റിയിട്ടും പണം തിരികെ നല്‍കുന്നില്ലെന്നും പരാതിയിലുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം വേണമെന്നും റാഫേല്‍ പി തോമസ് ആവശ്യപ്പെടുന്നു.

Summary

Cheating case against dileep movie Professor Dinkan producer

Related Stories

No stories found.
logo
The Cue
www.thecue.in