33 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടി പ്രിന്‍സും രശ്മിയും, 'ഇലകൊഴിയും ശിശിരത്തിലെ' പ്രണയജോഡി

33 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടി പ്രിന്‍സും രശ്മിയും, 'ഇലകൊഴിയും ശിശിരത്തിലെ' പ്രണയജോഡി

ഇന്നും ഏറെ ആരാധകരുള്ള ഗാനമാണ് 'ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി'. 1987 ല്‍ പുറത്തിറങ്ങിയ 'വര്‍ഷങ്ങള്‍ പോയതറിയാതെ' എന്ന ചിത്രത്തില്‍ നിന്നുള്ള വിരഹഗാനം സംഗീതപ്രേമികള്‍ അന്നേ നെഞ്ചേറ്റിയതാണ്. ഈ നിത്യഹരിതഗാനത്തില്‍ അഭിനയിച്ചത് പ്രിന്‍സ് വൈദ്യനും രശ്മി സി കൈലാസുമായിരുന്നു.അന്നത്തെയാ പ്രണയജോഡി 33 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടി. കൊല്ലം തേവലക്കര തെങ്ങിന്‍വിളയില്‍ വൈദ്യന്‍ പാലസാണ് അവരുടെ സമാഗമത്തിന് വേദിയായത്.

33 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടി പ്രിന്‍സും രശ്മിയും, 'ഇലകൊഴിയും ശിശിരത്തിലെ' പ്രണയജോഡി
ദൃശ്യം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ നവംബര്‍ 16ന് അടുത്ത സിനിമയില്‍, ആക്ഷന്‍ രംഗങ്ങളും

ഒരു സെലിബ്രിറ്റി മാനേജ്‌മെന്റ് വിഭാഗം ഒരുക്കിയ വേദിയിലാണ് ഇവര്‍ ഒത്തുകൂടിയത്. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് പ്രിന്‍സ് വൈദ്യന്‍. നൃത്തവിദ്യാലയ നടത്തിപ്പുമായി മുന്നേറുകയാണ് കായംകുളം കറ്റാനം സ്വദേശി രശ്മി. മോഹന്‍രൂപ് സംവിധാനം ചെയ്ത 'വര്‍ഷങ്ങള്‍ പോയതറിയാതെ' ഹിറ്റാവുകയും പുതുമുഖ അഭിനേതാക്കള്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ പ്രിന്‍സ് പിന്നീട് മുംബൈയിലേക്ക് ചേക്കേറി. രശ്മിയും അഭിനയത്തില്‍ സജീവമായില്ല. കോട്ടയ്ക്കല്‍ കുഞ്ഞുമൊയ്തീന്റെ രചനയില്‍ മോഹന്‍ സിത്താരയാണ് 'ഇലപൊഴിയും ശിശിരത്തില്‍' എന്ന ഗാനം ഒരുക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in