നടന്‍ പൃഥ്വിരാജിന് കൊവിഡ്

നടന്‍ പൃഥ്വിരാജിന് കൊവിഡ്

നടന്‍ പൃഥ്വിരാജിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗബാധയുണ്ട്. ജനഗണമനയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതോടെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ക്വാറന്റൈനില്‍ പോകും. കൊച്ചിയിലായിരുന്നു ജനഗണമനയുടെ ചിത്രീകരണം നടന്നിരുന്നത്.

സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ക്വീനിന് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന.

Related Stories

No stories found.
logo
The Cue
www.thecue.in