സംഘട്ടനത്തിനിടെ പരുക്ക്, 'കള' ഷൂട്ടിംഗിനിടെ ടൊവിനോ തോമസ് ആശുപത്രിയില്‍

സംഘട്ടനത്തിനിടെ പരുക്ക്, 'കള' ഷൂട്ടിംഗിനിടെ ടൊവിനോ തോമസ് ആശുപത്രിയില്‍

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പരുക്കേറ്റ് നടന്‍ ടൊവിനോ തോമസ് ആശുപത്രിയില്‍. രോഹിത്. വി.എസ് സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ടൊവിനോ തോമസിനെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് നിരിക്ഷണത്തിനായി മാറ്റി.

എറണാകുളത്തും പിറവത്തുമായാണ് കളയുടെ ചിത്രീകരണം. പിറവത്തെ സെറ്റില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റാണ് അപകടം.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ആണ് കള.

സംഘട്ടനത്തിനിടെ പരുക്ക്, 'കള' ഷൂട്ടിംഗിനിടെ ടൊവിനോ തോമസ് ആശുപത്രിയില്‍
പ്രതിഫലത്തർക്കം സംഘടന പരിഹരിച്ചെന്ന് നിർമ്മാതാവ്, കരാർ വ്യാജമെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്ന് പ്രൊ‍ഡ്യൂസേഴ്സ് അസോസിയേഷൻ

Related Stories

The Cue
www.thecue.in