'മിഷ്തിയുടെ വൃക്ക തകരാറിലായത് കീറ്റോ ഡയറ്റിനെ തുടര്‍ന്ന്'; നടിയുടെ മരണത്തില്‍ കുടുംബം

'മിഷ്തിയുടെ വൃക്ക തകരാറിലായത് കീറ്റോ ഡയറ്റിനെ തുടര്‍ന്ന്'; നടിയുടെ മരണത്തില്‍ കുടുംബം

കീറ്റോ ഡയറ്റാണ് മിഷ്തി മുഖര്‍ജിയുടെ ജീവനെടുത്തതെന്ന് ആരോപിച്ച് നടിയുടെ കുടുംബം. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതാണ് മരണമെന്നാണ് കുടുംബം പറയുന്നത്. പ്രസ്താവനയിലാണ് കുടുംബം ഇക്കാര്യം വിശദീകരിക്കുന്നത്.

'നിരവധി സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയത്തിലൂടെ തന്റെ പ്രതിഭ അടയാളപ്പെടുത്തിയ നടി മിഷ്തി മുഖര്‍ജി ഇനിയില്ല.കീറ്റോ ഡയറ്റ് കാരണം വൃക്ക തകര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.എന്നാല്‍ വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചു. രോഗത്തെ തുടര്‍ന്ന് മിഷ്തി വളരെ വേദനയനുഭവിച്ചു, ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാകില്ല'. - ഇങ്ങനെയായിരുന്നു പ്രസ്താവന.

'മിഷ്തിയുടെ വൃക്ക തകരാറിലായത് കീറ്റോ ഡയറ്റിനെ തുടര്‍ന്ന്'; നടിയുടെ മരണത്തില്‍ കുടുംബം
'ആര്‍ജിവി മിസ്സിങ്' ; ഇന്നസെന്റ് വിക്ടിം എന്ന ടാഗ്‌ലൈനില്‍ പോസ്റ്റര്‍, പവന്‍ കല്യാണ്‍ ആരാധകര്‍ക്ക് ഒളിയമ്പുമായി സംവിധായകന്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2012 ല്‍ 'ലൈഫ് കി തോ ലാഗ് ഗായി' എന്ന ചിത്രത്തിലൂടെയാണ് മിഷ്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'മേം കൃഷ്ണ ഹൂം' അടക്കമുള്ള ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ നിരവധി സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. 27 വയസ്സായിരുന്നു. ശരീര ഭാരം കുറയ്ക്കാന്‍ നടി കീറ്റോ ഡയറ്റ് പിന്‍തുടര്‍ന്ന് വരികയായിരുന്നു.

Related Stories

The Cue
www.thecue.in