രണ്ടാമൂഴത്തിലെ ഭീമനാണോ?, മമ്മൂട്ടിയുടെ പുതിയ ഫോട്ടോക്ക് ആരാധകരുടെ കമന്റ്

രണ്ടാമൂഴത്തിലെ ഭീമനാണോ?, മമ്മൂട്ടിയുടെ പുതിയ ഫോട്ടോക്ക് ആരാധകരുടെ കമന്റ്

മോഹന്‍ലാലിനെ നായകനാക്കി എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴം നിയമത്തര്‍ക്കത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ സിനിമ ആര് ചെയ്യുമെന്നായി അടുത്ത ചര്‍ച്ച. രണ്ടാമൂഴം സംവിധായകനെ ഉടന്‍ തീരുമാനിക്കുമെന്നും ഇംഗ്ലീഷ്, മലയാളം തിരക്കഥ കയ്യിലുണ്ടെന്നും എം.ടി വാസുദേവന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംവിധായകന്‍ മാറുമ്പോള്‍ എം.ടിയുടെ ഭീമനായി മമ്മൂട്ടി എത്തുമോ എന്നാണ് ആരാധകരുടെ സംശയം. മമ്മൂട്ടിയുടെ പുതിയ ചിത്രം സംവിധായകന്‍ അജയ് വാസുദേവ് ഷെയര്‍ ചെയ്തപ്പോള്‍ താഴെ കമന്റുകളായി എത്തുന്നത് ഈ ചോദ്യമാണ്. രണ്ടാമൂഴത്തിലെ ഭീമന് വേണ്ടി തടി കൂട്ടുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

രണ്ടാമൂഴത്തിലെ ഭീമനാണോ?, മമ്മൂട്ടിയുടെ പുതിയ ഫോട്ടോക്ക് ആരാധകരുടെ കമന്റ്
'രണ്ടാമൂഴം' ഉടൻ സിനിമയാകും, വൈകിയതിൽ ദുഃഖമുണ്ടെന്ന് എം ടി വാസുദേവൻ നായർ

പിറന്നാള്‍ ദിനത്തിന് വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമനാകാന്‍ കാത്തിരിക്കുയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഒത്തുതീര്‍പ്പാക്കിയത്. വിധിയില്‍ സന്തോഷമുണ്ടെന്നും രണ്ടാമൂഴം ഉടന്‍ സിനിമയാക്കുമെന്നും എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇതുപ്രകാരം തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരിച്ചുനല്‍കും. അഡ്വാന്‍സ് തുക 1.25 കോടി എംടിയും മടക്കി നല്‍കും.

പല സംവിധായകരും തിരക്കഥയ്ക്കായി സമീപിക്കുന്നുണ്ടെന്നും സിനിമ വൈകിയതില്‍ ദുഃഖമുണ്ടെന്നും എം ടി ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. 'സ്വന്തമായി സംവിധാനം ചെയ്യുക ഇപ്പോള്‍ പ്രയാസമാണ്. എന്റെ ആരോ?ഗ്യസ്ഥിതി കണക്കിലെടുത്താല്‍ കുറച്ചുകൂടി മുമ്പ് ഈ സിനിമ നടന്നിരുന്നെങ്കില്‍ യാത്ര ചെയ്യാനും ആളുകളെ കാണാനും ഒക്കെ സാധ്യമായിരുന്നു. ഇനി എങ്ങനെ ചെയ്യണമെന്ന് ആലോചിക്കണം. ഇം?ഗ്ലീഷ്, മലയാളം സ്‌ക്രിപ്റ്റുകള്‍ എന്റെ പക്കലുണ്ട്. ആരെ വെച്ച് ചെയ്യണം, ഏതു ഭാഷയിലൊക്കെ ചെയ്യണം എല്ലാം തീരുമാനിക്കണം.' എം ടി പറഞ്ഞു.

1000 കോടി ബജറ്റില്‍ നാലിലേറെ ഭാഷകളിലായി മോഹന്‍ലാലിനെ ഭീമനാക്കി മഹാഭാരത എന്ന പേരിലും രണ്ടാമൂഴം എന്ന പേരിലും സിനിമ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബി ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തിലായിരുന്നു പ്രൊജക്ട്. പിന്നീട് സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് ഷെട്ടി പിന്‍മാറി.

രണ്ടാമൂഴത്തിലെ ഭീമനാണോ?, മമ്മൂട്ടിയുടെ പുതിയ ഫോട്ടോക്ക് ആരാധകരുടെ കമന്റ്
അതൊരു തിരുത്താനാവാത്ത തെറ്റാണ്, ഒരു മഹാസാധ്യതയുടെ നഷ്ടമാണ്
രണ്ടാമൂഴത്തിലെ ഭീമനാണോ?, മമ്മൂട്ടിയുടെ പുതിയ ഫോട്ടോക്ക് ആരാധകരുടെ കമന്റ്
സോഷ്യല്‍ മീഡിയ എന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ട്, ഭര്‍ത്താവ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായെന്ന വ്യാജപ്രചരണത്തിനെതിരെ ജ്യോതികൃഷ്ണ

Related Stories

No stories found.
logo
The Cue
www.thecue.in