ഭാവന നായികയാകുന്ന പുതിയ ചിത്രത്തിന് നാളെ തുടക്കം, രചന നിര്‍വഹിക്കുന്നത് സലാം ബാപ്പു

ഭാവന നായികയാകുന്ന പുതിയ ചിത്രത്തിന് നാളെ തുടക്കം, രചന നിര്‍വഹിക്കുന്നത് സലാം ബാപ്പു

ഭാവന നായികയാകുന്ന പുതിയ ചിത്രം ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം നാളെ മൈസൂരില്‍ ചിത്രീകരണം തുടങ്ങുന്നു. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ സിനിമകളൊരുക്കിയ സലാം ബാപ്പുവാണ് രചന.

സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് എന്‍. നിര്‍മ്മിച്ച് ശ്രീ സന്ദേശ് നാഗരാജ് അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ@ജിമെയില്‍.കോം കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖര്‍ സംവിധാനം ചെയ്യുന്നു. സത്യ ഹെഗ്ഡെ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഡാര്‍ലിംഗ് കൃഷ്ണയാണ് നായകന്‍

പൃഥ്വിരാജ് നായകനായി ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണ്‍ ആണ് മലയാളത്തില്‍ ഭാവന ഒടുവില്‍ അഭിനയിച്ച ചിത്രം. തമിഴ് സൂപ്പര്‍ഹിറ്റ് 96ന്റെ കന്നഡ റീമേക്കായ 99ല്‍ ഭാവന ആയിരുന്നു നായിക.

Summary

ഭാവനയുടെ കന്നഡത്തിലെ തിരിച്ചുവരവ്

96 എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയ 99 എന്ന സിനിമയിലൂടെ കന്നഡ സിനിമാ മേഖലയില്‍ ഇടവേളയ്ക്ക് ശേഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തിയിരിക്കുയാണ് ഭാവന. റോമിയോ എന്ന മെഗാഹിറ്റ് ചിത്രത്തിന് പിന്നാലെ ഗണേഷിനൊപ്പം ഭാവന നായികയാകുന്ന ചിത്രവുമാണ് 99. തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രമായാണ് ഭാവന എത്തിയത്.

2019 മെയ് ദിനത്തില്‍ റിലീസ് ചെയ്ത സിനിമയിലെ ഭാവനയുടെ അഭിനയവും മികച്ച അഭിപ്രായം നേടി. മലയാളത്തിനൊപ്പം തമിഴിലും കന്നഡയിലും നേരത്തെ തന്നെ പെരെടുത്ത അഭിനേത്രിയാണ് ഭാവന. ആദം ജോണിന് ശേഷം മലയാളം പ്രൊജക്ടുകള്‍ ചെയ്യുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഭാവന പറയുന്നു. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹ ശേഷമാണ് ഭാവന ബാംഗ്ലൂരിലേക്ക് താമസം മാറ്റിയത്.

ടുബി വെരി ഹോണസ്റ്റ്, എനിക്ക് നല്ല പ്രൊജക്ടുകള്‍ വരുന്നുണ്ട് മലയാളത്തില്‍ നിന്ന് . പക്ഷേ ആദം ജോണിന് ശേഷം ഒരു പടവും കമ്മിറ്റ് ചെയ്തില്ല. എന്തായാലും ഇപ്പോള്‍ ഞാന്‍ കന്നഡത്തില്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കണം. മലയാളം ഇപ്പോള്‍ ഒന്നും ആലോചിക്കുന്നില്ല.

ഭാവന

Related Stories

No stories found.
The Cue
www.thecue.in