താരങ്ങളില്‍ പലരും മറന്നപ്പോള്‍ സിനിമാ തൊഴിലാളികള്‍ക്കായ് മംമ്ത, മോഹന്‍ലാലിനും മഞ്ജുവിനും പിന്നാലെ കരുതല്‍നിധിയിലേക്ക് സഹായം

താരങ്ങളില്‍ പലരും മറന്നപ്പോള്‍ സിനിമാ തൊഴിലാളികള്‍ക്കായ് മംമ്ത, മോഹന്‍ലാലിനും മഞ്ജുവിനും പിന്നാലെ കരുതല്‍നിധിയിലേക്ക് സഹായം

കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള 'ഫെഫ്ക'യുടെ കരുതല്‍ നിധിയിലേക്ക് സഹായവുമായി മംമ്താ മോഹന്‍ദാസ്. സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി തമിഴ്‌നാട്ടില്‍ രജനീകാന്തും അജിത്തും വിജയും ഉള്‍പ്പെടെ വലിയ തോതില്‍ സഹായവുമായി അണിനിരന്നപ്പോള്‍ ഫെഫ്കയുടെ കരുതല്‍ നിധിയോട് ചുരുങ്ങിയ താരങ്ങള്‍ മാത്രമാണ് സഹകരിച്ചിരുന്നത്. അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ആണ് ആദ്യസഹായമായി പത്ത് ലക്ഷം നല്‍കിയത്. പിന്നാലെ മഞ്ജു വാര്യര്‍, ഐശ്വര്യലക്ഷ്മി, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും സഹായം നല്‍കി.

എണ്ണത്തില്‍ കുറഞ്ഞ ആളുകളുടെ മാത്രമാണ് കരുതല്‍ നിധിയിലേക്ക് സഹായമുണ്ടായതെന്ന് നേരത്തെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ഫെഫ്കയിലെ എല്ലാ അംഗ സംഘടനകള്‍ക്കുമുള്ള കരുതല്‍ നിധിക്ക് പുറമേ മരുന്നുകളും ഓണക്കിറ്റും നല്‍കിയിരുന്നു. മംമ്താ മോഹന്‍ദാസിന്റെ സഹായത്തിന്റെ ഫെഫ്ക ഔദ്യോഗികമായി നന്ദി അറിയിച്ച് കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്

താരങ്ങളില്‍ പലരും മറന്നപ്പോള്‍ സിനിമാ തൊഴിലാളികള്‍ക്കായ് മംമ്ത, മോഹന്‍ലാലിനും മഞ്ജുവിനും പിന്നാലെ കരുതല്‍നിധിയിലേക്ക് സഹായം
'മരുന്നിന് അല്‍പം കാശ്, ആശുപത്രികളില്‍ രോഗങ്ങളുമായി മല്ലിടുന്ന തൊഴിലാളികള്‍ക്കൊരു കൈസഹായം, ഇനി ഒരു ജീവന്‍ കൂടി നഷ്ടപ്പടരുത്'
Summary

പ്രിയ മംമ്താ മോഹൻദാസ് ,
കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് നിശ്ചലമായ സിനിമാ മേഖലയിലെ തൊഴിലാളികൾ അനുദിനം പ്രതിസന്ധികളെ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ .

ദുരിതാശ്വാസം ആവശ്യമായ ചലച്ചിത്ര പ്രവർത്തകർക്ക് 5000 രൂപ വീതം വിതരണം ചെയ്‌ത'കരുതൽ നിധി ' പദ്ധതിയ്ക്ക് ശേഷം ഫെഫ്കയ്ക്ക് കീഴിലെ യൂണിയനുകൾ കോവിഡ് സുരക്ഷാ ഇൻഷുറൻസ് , ഓണ കിറ്റുകളുടെ വിതരണം , ഓണത്തിനുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് . ഫെഫ്ക അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഫെഫ്ക .

വലിയ സാമ്പത്തിക ബാദ്ധ്യതയും തയ്യാറെടുപ്പുകളും ആവശ്യമായ ഫെഫ്കയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണയേകാൻ സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന പ്രിയ മംമ്ത മോഹൻദാസ് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക താങ്കളെ ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മംമ്ത മോഹൻദാസ് എന്ന നാമധേയം അതിജീവനത്തിന്റെയും ഇച്ഛാശക്തിയുടെയും ജീവിത വിജയത്തിന്റെയും പ്രതീകമാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം ഇപ്പോൾ സഹജീവി സ്നേഹത്തിലൂടെ കുറെ ജീവിതങ്ങളെക്കൂടി ഹൃദയപൂർവ്വം താങ്കൾ ചേർത്തുനിർത്തുന്നു .

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , വെളിച്ച വിതരണം നടത്തുന്ന യൂണിറ്റ് ജീവനക്കാരും , ചമയം പുരട്ടുന്നവരും ,വസ്ത്രാലങ്കാരമൊരുക്കുന്നവരും ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ സിനിമയിലെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,
ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ ,
ഫെഫ്കയുടെ അഭിനന്ദനങ്ങൾ ..!!

ബി ഉണ്ണികൃഷ്ണൻ
ജനറൽ സെക്രട്ടറി ,
ഫെഫ്ക .

ദുരിതാശ്വാസം ആവശ്യമായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് 5000 രൂപ വീതം വിതരണം ചെയ്ത'കരുതല്‍ നിധി ' പദ്ധതിയ്ക്ക് ശേഷം ഫെഫ്കയ്ക്ക് കീഴിലെ യൂണിയനുകള്‍ കോവിഡ് സുരക്ഷാ ഇന്‍ഷുറന്‍സ് , ഓണ കിറ്റുകളുടെ വിതരണം , ഓണത്തിനുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ വിവിധ സഹായ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് . ഫെഫ്ക അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഫെഫ്കയെന്നും ബി ഉണ്ണിക്കൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in