മമ്മൂട്ടിക്ക് പിന്നാലെ പുതിയ ലുക്കുമായി മോഹന്‍ലാല്‍, ജോര്‍ജ്ജുകുട്ടിക്കുള്ള തയ്യാറെടുപ്പ്
Film Events

മമ്മൂട്ടിക്ക് പിന്നാലെ പുതിയ ലുക്കുമായി മോഹന്‍ലാല്‍, ജോര്‍ജ്ജുകുട്ടിക്കുള്ള തയ്യാറെടുപ്പ്

THE CUE

THE CUE

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ 150 ദിവസത്തിലേറെയായി മമ്മൂട്ടി വീടിന്റെ ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. കൊവിഡ് സന്ദേശ വീഡിയോകളും, മോഹന്‍ലാലിനുള്ള പിറന്നാള്‍ ആശംസാ വീഡിയോയുമായി മമ്മൂട്ടിയുടെ ലോക്ക് ഡൗണ്‍ ഗെറ്റപ്പ് പ്രേക്ഷകര്‍ കണ്ടിരുന്നുവെങ്കിലും ഞെട്ടിയത് ഓഗസ്റ്റ് 16നാണ്. വീട്ടില്‍ അടച്ചിരുന്ന അഞ്ച് മാസക്കാലം ആരോഗ്യപരിപാലനത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല മലയാളത്തിന്റെ മഹാനടന്‍ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ.

മമ്മൂട്ടിയുടെ മസില്‍പെരുപ്പിച്ചുള്ള പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും ഫേസ്ബുക്കിലും മിക്ക താരങ്ങളും സിനിമാ പ്രവര്‍ത്തകരും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാലിന്റെ ചിത്രവും പുറത്തുവന്നിരിക്കുന്നു.

കഴിഞ്ഞയാഴ്ച നീണ്ട താടിയില്‍ മോഹന്‍ലാലിന്റെ ചിത്രം വൈറലായതിന് പിന്നാലെ ദൃശ്യം രണ്ടാം ഭാഗത്തിലെ ഗെറ്റപ്പ് എന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെ ഇത് തിരുത്തി. ഏഷ്യാനെറ്റ് ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്‌സലിലാണ് മോഹന്‍ലാല്‍ നീണ്ട താടിയില്‍ എത്തിയത്.

ഓഗസ്റ്റ് 17ന് ചിത്രീകരണം നിശ്ചയിച്ചിരുന്നു ദൃശ്യം സെക്കന്‍ഡ് ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍ഡോര്‍ രംഗങ്ങള്‍ ആദ്യം ഷൂട്ട് ചെയ്യാനാണ് ആലോചിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in