കിലോമീറ്റേഴ്‌സ് പൈറസി ഏത് സ്റ്റുഡിയോയില്‍ നിന്ന്?, പേര് പറയണമെന്ന് ഷിബു ജി സുശീലന്‍

കിലോമീറ്റേഴ്‌സ് പൈറസി ഏത് സ്റ്റുഡിയോയില്‍ നിന്ന്?, പേര് പറയണമെന്ന് ഷിബു ജി സുശീലന്‍

ടൊവിനോ തോമസ് നായകനും സഹനിര്‍മ്മാതാവുമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് വ്യാജപതിപ്പ് പുറത്തുവന്നത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് വ്യക്തമാക്കണമെന്ന് നിര്‍മ്മാതാവും ഫെഫ്ക പ്രതിനിധിയുമായ ഷിബു ജി സുശീലന്‍. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി വഴി റിലീസിന് തിയറ്ററുടമകളുടെ സംഘടന ഫിയോക് അനുമതി നല്‍കിയിരുന്നു. കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ചോര്‍ന്നുവെന്ന് കാട്ടി നിര്‍മ്മാതാക്കളിലൊരാളായ ആന്റോ ജോസഫ് നേരത്തെ ഐജി ശ്രീജിത്തിന് പരാതി നല്‍കിയിരുന്നു.

പൈറസി ഉണ്ടായതും, റിലീസ് വൈകിയാലുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് ആന്റോ ജോസഫിന് ഒടിടി റിലീസിന് ഇളവ് നല്‍കിയതെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക് വ്യക്തമാക്കിയിരുന്നു. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് പൈറസി ഉണ്ടായത് ഏത് സ്റ്റുഡിയോയില്‍ നിന്നാണെന്ന് വ്യക്തമാക്കണമെന്നും, ആ സ്റ്റുഡിയോക്ക് എതിരെ കേസ് നല്‍കിയോ എന്നും ഷിബു ജി സുശീലന്‍. സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൈറസിയുടെ സത്യാവസ്ഥ അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ഷിബു.

കിലോമീറ്റേഴ്‌സ് പൈറസി ഏത് സ്റ്റുഡിയോയില്‍ നിന്ന്?, പേര് പറയണമെന്ന് ഷിബു ജി സുശീലന്‍
ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്
കിലോമീറ്റേഴ്‌സ് പൈറസി ഏത് സ്റ്റുഡിയോയില്‍ നിന്ന്?, പേര് പറയണമെന്ന് ഷിബു ജി സുശീലന്‍
ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെ ഞങ്ങള്‍ക്കൊപ്പം, ജയസൂര്യ വിജയ് ബാബു സിനിമകള്‍ ഇനി തിയറ്ററില്‍ കളിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍
കിലോമീറ്റേഴ്‌സ് പൈറസി ഏത് സ്റ്റുഡിയോയില്‍ നിന്ന്?, പേര് പറയണമെന്ന് ഷിബു ജി സുശീലന്‍
ഒടിടി റിലീസ് ചെയ്യുന്നവര്‍ അങ്ങനെ പോകട്ടെ, ഇനി 7 കോടിക്ക് മുകളിലുള്ള സിനിമ ചിന്തിക്കാനാകില്ല; ലിബര്‍ട്ടി ബഷീര്‍ അഭിമുഖം

തിയറ്ററിന് മുമ്പ് ഒടിടി റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് പ്രദര്‍ശന വിലക്കുണ്ടാകുമെന്ന ഫിയോക് തീരുമാനത്തിനെതിരെ സിനിമാമേഖലയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും സംവിധായകന്‍ ആഷിക് അബുവും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട് ആന്റോ ജോസഫ് ഫിയോക്കിന് കത്ത് നല്‍കിയിരുന്നു. ഡിജിപിക്കു നല്‍കിയ പരാതിയുടെ കോപ്പിയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പും കത്തിനൊപ്പം ഉണ്ടായിരുന്നു. പൈറസി ഭീഷണിയുള്ള സിനിമയായതിനാല്‍ തിയറ്റര്‍ റിലീസിന് കാത്തിരുന്നാല്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ആന്റോ ജോസഫ് തിയറ്ററുടമകളെ ധരിപ്പിച്ചു. തിയറ്റര്‍ അഡ്വാന്‍സ് നിലനില്‍ക്കുന്ന സിനിമകളുടെ ഒടിടി റിലീസിനെയാണ് എതിര്‍ക്കുന്നതെന്നാണ് ഫിയോക് വാദം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in