പുഷ് ചെയ്യാനാളും പാരമ്പര്യവുമുണ്ടേല്‍ ഒന്നോ രണ്ടോ സിനിമ കിട്ടും,'അമ്മയും മോനും', ഏറ്റെടുത്ത് മോഹന്‍ലാലും പൃഥ്വിയും,ഗസ്റ്റ് റോളില്‍ അജു

പുഷ് ചെയ്യാനാളും പാരമ്പര്യവുമുണ്ടേല്‍ ഒന്നോ രണ്ടോ സിനിമ കിട്ടും,'അമ്മയും മോനും',  ഏറ്റെടുത്ത് മോഹന്‍ലാലും പൃഥ്വിയും,ഗസ്റ്റ് റോളില്‍ അജു

ലോക്ക് ഡൗണ്‍ കാലത്ത് മലയാളത്തില്‍ വൈറല്‍ ഹിറ്റ് ആയി മാറിയ സിറ്റ് കോം സീരീസ് ആയിരുന്നു 'ദ മോം ആന്‍ഡ് സണ്‍'. ഷോര്‍ട്ട് ഫിലിമുകളിലൂടെ എത്തിയ കാര്‍ത്തിക് ശങ്കര്‍ സംവിധാനം ചെയ്ത സീരീസില്‍ കാര്‍ത്തിക്കിന്റെ അമ്മയും അച്ഛനും ഉള്‍പ്പെടെ കുടുംബാംഗങ്ങളാണ് അഭിനയിച്ചിരുന്നത്.

രണ്ട് മാസങ്ങള്‍ കൊണ്ട് മില്യണ്‍ ഹിറ്റുകളും എട്ട് ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബേഴ്‌സിനെയും നേടിയ യൂട്യൂബ് സീരീസ് ഇപ്പോഴിതാ സിനിമാ നിര്‍മ്മാണ കമ്പനി ഏറ്റെടുത്തു. വൈശാഖ് സുബ്രഹ്മണ്യനും അജു വര്‍ഗീസും നേതൃത്വം നല്‍കുന്ന ഫണ്ടാസ്റ്റിക് ഫിലിംസ് ആണ് വെബ് സീരീസ് ആണ് ഒമ്പതാം എപ്പിസോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് അതിഥി താരമായി ഈ കോമഡി സീരീസിലുണ്ട്. ഇതിന് മുമ്പുള്ള എട്ട് ഭാഗങ്ങള്‍ കാര്‍ത്തിക് ശങ്കര്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രേക്ഷകരിലെത്തിയത്.

നീരജ് മാധവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചര്‍ച്ചയായ സിനിമയിലെ സ്വജനപക്ഷപാതം, നെപ്പോട്ടിസം തുടങ്ങിയ വിഷയങ്ങളില്‍ പരാമര്‍ശിച്ചാണ് കാര്‍ത്തിക് ശങ്കറിനൊപ്പം അജു വര്‍ഗീസ് അഭിനയിച്ചിരിക്കുന്ന മോം ആന്‍ഡ് സണ്‍ പുതിയ എപ്പിസോഡ്.

മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ബിജു മേനോന്‍, ആസിഫലി, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, സണ്ണി വെയിന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് മോം ആന്‍ഡ് സണ്‍ പുറത്തിറക്കിയത്. നിവിന്‍ പോളി നായകനായ 'ലവ് ആക്ഷന്‍ ഡ്രാമ' നിര്‍മ്മിച്ച ബാനറാണ് ഫന്റാസ്റ്റിക് ഫിലിംസ്.

Related Stories

No stories found.
logo
The Cue
www.thecue.in