'ഭൂരിഭാഗവും ഔട്ട്‌ഡോര്‍ ചിത്രീകരിക്കേണ്ട സിനിമകള്‍', ഷൂട്ടിംഗ് അനുമതിക്ക് ശേഷം മലയാള സിനിമയിലെ സാഹചര്യത്തെക്കുറിച്ച് ബാദുഷ

'ഭൂരിഭാഗവും ഔട്ട്‌ഡോര്‍ ചിത്രീകരിക്കേണ്ട സിനിമകള്‍', ഷൂട്ടിംഗ് അനുമതിക്ക് ശേഷം മലയാള സിനിമയിലെ സാഹചര്യത്തെക്കുറിച്ച് ബാദുഷ

കൊവിഡ് വ്യാപനത്തോടെ മാര്‍ച്ച് ആദ്യവാരം മുതല്‍ സമ്പൂര്‍ണ സ്തംഭനാവസ്ഥയിലായിരുന്നു ചലച്ചിത്രമേഖല. 50 പേരെ വച്ച് ചിത്രീകരണം നടത്താനും കൊവിഡ് മുന്‍കരുതലോടെ പ്രീ പ്രൊഡക്ഷന്‍ ഉള്‍പ്പെടെ പുനരാരംഭിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മലയാള സിനിമയില്‍ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു. പൂര്‍ത്തിയാകാനുള്ള 40 ഓളം സിനിമകള്‍ പുനരാരംഭിക്കാനായോ?. 2019ലും 2020ലും ഏറ്റവും കൂടുതല്‍ മലയാളം സിനികമളുടെ നിര്‍മ്മാണ നിര്‍വഹണം നടത്തുന്ന ബാദുഷ ദ ക്യു'വിനോട് സംസാരിക്കുന്നു. 50 പേരെ വച്ച് സിനിമ നടക്കുമെങ്കിലും ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് ഇല്ലാതെ സിനിമ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ.

Q

ഏതാണ്ട് 40 സിനിമകള്‍ പൂര്‍ത്തിയാകാനുള്ളപ്പോളാണ് ലോക് ഡൗണ്‍ വന്നത്. റിലീസ് ഊഴവും കാത്ത് 65 ഓളം സിനിമകള്‍ വേറെയും. ഇങ്ങനെ സിനിമ മേഖല പ്രതിസന്ധിയില്‍ ആയിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ചില നിയന്ത്രണങ്ങളോടുകൂടി ഷൂട്ടിംഗ് ആരംഭിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണ്?

A

50 പേരെ വച്ച് ഷൂട്ടിങ് ആരംഭിക്കാം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒപ്പം ഇന്‍ഡോര്‍ ഷൂട്ട് മാത്രമേ പാടുള്ളുവെന്നും പറയുന്നു. 50 പേര്‍ എന്നത് പ്രായോഗികമാണോ എന്നു ചോദിച്ചാല്‍ പ്രായോഗികമാണ്. എന്നാല്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങു കൊണ്ടു മാത്രം ഒരു സിനിമ പൂര്‍ത്തിയാക്കാനാകില്ല. പൂര്‍ത്തിയാക്കാനിരിക്കുന്ന ചിത്രങ്ങളുടെയൊക്കെ ഭൂരിഭാഗവും ഔട്ട് ഡോര്‍ ചിത്രീകരണമാണ് ഇനി ചെയ്യാനുള്ളത്. അങ്ങനെയുള്ളപ്പോള്‍ ഇന്‍ഡോറില്‍ മാത്രം ചിത്രീകരണം നടത്താന്‍ സര്‍ക്കാര്‍ പറയുന്നത് പ്രാക്ടിക്കല്‍ ആകില്ല.

പുറത്ത് ഷൂട്ട് ചെയ്യേണ്ട സീനുകളും ആള്‍ക്കൂട്ട സീനുകളും ഒക്കെ ഒത്തിരി ഇനിയുമുണ്ട്. ഔട്‌ഡോര്‍ ഷൂട്ട് അനുവദിച്ചാല്‍ മാത്രമേ ഈ ചിത്രങ്ങളൊക്കെ മുന്നോട്ടു കൊണ്ടുപോകാന്‍ ആകൂ. ഉദാഹരണത്തിന് മിന്നല്‍ മുരളി എന്ന ചിത്രത്തിന് മിനിമം 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ക്ലൈമാക്‌സ് സീന്‍ ആണ് ഇനി ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ എന്ന് ആ സിനിമ പൂര്‍ത്തിയാക്കാനാകുമെന്ന് നമുക്ക് ആര്‍ക്കുമറിയില്ല. ഇതുപോലെ തന്നെയാണ് പൂര്‍ത്തീകരിക്കാനുള്ള മറ്റ് പല സിനിമകളുടെയും അവസ്ഥ.

റോഡുകളുടെയും ജനക്കൂട്ടത്തിന്റെയുമൊക്കെ സീനുകള്‍ ഇനിയും ഷൂട്ട് ചെയ്യാന്‍ ഉണ്ട് പല സിനിമകളിലും. ലോക്ക് ഡൗണ്‍ സമയത്ത് അത്തരം സീനുകള്‍ എങ്ങനെ എടുക്കും. ഇപ്പോള്‍ പകുതിക്ക് വെച്ച് നിര്‍ത്തിയിരിക്കുന്ന സിനിമകളൊന്നും തന്നെ പൂര്‍ണമായും ഇന്‍ഡോറില്‍ കംപ്ലീറ്റ് ചെയ്യാന്‍ പറ്റില്ല.അതുകൊണ്ടാണ് സര്‍ക്കാര്‍ ഔട്‌ഡോര്‍ ഷൂട്ടിനുള്ള അനുമതി നല്‍കിയാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കു എന്ന് ഞാന്‍ പറഞ്ഞത്.

Q

റിലീസ് ചെയ്യാനുള്ള ചിത്രങ്ങളുടെ അവസ്ഥയും മോശമാണ്.തീയറ്ററുകള്‍ തുറക്കാതെ ഈ ചിത്രങ്ങള്‍ ഒന്നും വെളിച്ചം കാണില്ല. തിയറ്ററുകള്‍ തുറന്നാലും ജനം വരുമെന്ന് ഉറപ്പുണ്ടോ?

A

ഒരുറപ്പുമില്ല, എന്നാല്‍ തിയേറ്ററുകള്‍ തുറക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം.കാരണം ഷൂട്ടിംഗ് കഴിഞ്ഞ് റിലീസ് തീയതി തീരുമാനിച്ച ചിത്രങ്ങള്‍ പുറത്തു വന്നാല്‍ മാത്രമേ ഇനി പൂര്‍ത്തീകരിക്കാനുള്ള ചിത്രങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ. പക്ഷേ എന്ന് അത് സാധ്യമാകുമെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് തിയേറ്ററുകള്‍ തുറന്നാലും എത്രപേര്‍ സിനിമ കാണാന്‍ വരും എന്ന കാര്യം നമുക്കാര്‍ക്കും അറിയില്ല. ജീവനെക്കാളും വലുതല്ലല്ലോ എന്റര്‍ടെയ്ന്‍മെന്റ്.

എന്നാല്‍ പ്രശ്‌നങ്ങള്‍ ഇനിയുമുണ്ട്. റിലീസ് ചെയ്യാനുള്ള ചിത്രങ്ങളില്‍ കുറെയേറെ ബിഗ്ബഡ്ജറ്റ് സിനിമകളുമുണ്ട്. ഓവര്‍സീസ് റിലീസ് കൂടി നടന്നാലേ ആ സിനിമകള്‍ക്കൊക്കെ രക്ഷയുള്ളൂ. തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മാത്രമേ അവയൊക്കെ പുറത്തിറങ്ങൂ. നിലവിലുള്ള റിലീസ് സിനിമകള്‍ പുറത്തിറങ്ങാതെ എങ്ങനെയാണ് പുതിയ സിനിമകള്‍ക്ക് കരാര്‍ ഉണ്ടാക്കുക. വെറുതെ പൈസ മുടക്കാന്‍ ആരും തയ്യാറാകില്ല. ഇപ്പോത്തന്നെ കോടികള്‍ മുതല്‍മുടക്കി നില്‍ക്കുന്ന നിരവധി നിര്‍മ്മാതാക്കളുണ്ട്. ഇനി പുതിയ ഒരെണ്ണത്തിന് കൂടി പണം മുടക്കാന്‍ ആരെങ്കിലും തയ്യാറാകുമോ.

'ഭൂരിഭാഗവും ഔട്ട്‌ഡോര്‍ ചിത്രീകരിക്കേണ്ട സിനിമകള്‍', ഷൂട്ടിംഗ് അനുമതിക്ക് ശേഷം മലയാള സിനിമയിലെ സാഹചര്യത്തെക്കുറിച്ച് ബാദുഷ
എന്നെ വാര്‍ത്തെടുക്കാന്‍ നിയോഗിച്ചവരുടെ സിനിമ: മോഹന്‍ലാല്‍ അഭിമുഖം
Q

ഓണ്‍ലൈന്‍ റിലീസിംഗ് സഹായകരമാകുമോ? രാംഗോപാല്‍ വര്‍മ്മ പോലെ ബോളിവുഡിലെ പ്രമുഖ സംവിധായകര്‍ തങ്ങളുട ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നുണ്ട്? സിനിമ കാണാന്‍ ഒരാള്‍ക്ക് 100 രൂപ വച്ച് ഈടാക്കുന്നുമുണ്ട്. ഇവിടെയത് പ്രാക്ടിക്കല്‍ ആകുമോ?

A

ഓണ്‍ലൈന്‍ റിലീസിംഗ് മലയാളസിനിമയെ സഹായിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. കാരണം മലയാളികള്‍ ഓണ്‍ലൈനില്‍ പൈസ മുടക്കി ഇരുന്നു കാണും എന്ന് എനിക്ക് തോന്നുന്നില്ല. ബോളിവുഡില്‍ ഒക്കെ ചിലപ്പോള്‍ നടന്നേക്കാം. ഇനി ഓണ്‍ലൈന്‍ റിലീസിംഗ് നടത്തി എന്ന് തന്നെ ഇരിക്കട്ടെ, രണ്ടുകോടി രൂപ മുടക്കി പിടിച്ച സിനിമ ഒന്നരക്കോടി രൂപയ്‌ക്കൊക്കെ ആയിരിക്കും എടുക്കുന്നത്.

ആരെങ്കിലും അത്തരം നഷ്ടകച്ചവടത്തിന് നിന്ന് കൊടുക്കുമോ. മാത്രമല്ല ഇത്രയധികം സിനിമകള്‍ നമുക്ക് റിലീസ് ചെയ്യാനിരിക്കെ അവയൊക്കെ ഓണ്‍ലൈനില്‍ പുറത്തിറക്കാന്‍ എല്ലാവരെക്കൊണ്ടും സാധിക്കണമെന്നില്ല.തിയേറ്ററുകളിലേതു പോലെയുള്ള ഒരു ജനപിന്തുണ ഓണ്‍ലൈനില്‍ ഒരു ചിത്രത്തിന് കിട്ടണമെന്നുമില്ല. എല്ലാം പെട്ടെന്ന് തന്നെ പഴയപടി ആകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. അല്ലാതെ വേറെ വഴിയില്ലല്ലോ.

'ഭൂരിഭാഗവും ഔട്ട്‌ഡോര്‍ ചിത്രീകരിക്കേണ്ട സിനിമകള്‍', ഷൂട്ടിംഗ് അനുമതിക്ക് ശേഷം മലയാള സിനിമയിലെ സാഹചര്യത്തെക്കുറിച്ച് ബാദുഷ
ജീവിതത്തിലെന്നും കടപ്പാട്, സിനിമ ചെയ്യാന്‍ പ്രചോദനം ആ സിനിമകള്‍: ബിജോയ് നമ്പ്യാര്‍

Related Stories

No stories found.
logo
The Cue
www.thecue.in