അഭിനയിക്കുന്നതിലോ, സംവിധാനത്തിലോ ഏതാണ് കൂടുതല്‍ എക്‌സൈറ്റ്‌മെന്റ്, കമലിനോട് സേതുപതി

അഭിനയിക്കുന്നതിലോ, സംവിധാനത്തിലോ ഏതാണ് കൂടുതല്‍ എക്‌സൈറ്റ്‌മെന്റ്, കമലിനോട് സേതുപതി

അഭിനയിക്കുന്നതിലോ, സംവിധാനത്തിലോ ഏതാണ് കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് എന്ന് കമല്‍ഹാസനോട് വിജയ് സേതുപതി.

കമല്‍ ഹാസന്റെ ഉത്തരം ഇങ്ങനെ

' എനിക്ക് ഏറ്റവും ഏക്‌സൈറ്റിംഗ്, അതായത് ഭക്ഷണം പാകം ചെയ്യുമ്പോള്‍ രുചി നോക്കണണെന്ന് തോന്നാറില്ലേ, അത് പോലെ ആഗ്രഹമുണ്ടാകുന്നത് പ്രേക്ഷകര്‍ക്കൊപ്പം ആ സിനിമ ആദ്യം കാണുന്നതിലാണ്. അതിന് വേണ്ടിയാണ് ഞാന്‍ സിനിമ തന്നെ ചെയ്യുന്നത്. ശമ്പളമൊക്കെ പിന്നത്തെ കാര്യം. ശമ്പളം അടുത്ത സിനിമ ചെയ്യാന്‍ വേണ്ടിയാണ്. തിയറ്ററില്‍ ഇരുന്ന് രണ്ട് വശത്തുമുള്ള ആളുകള്‍ ആ സിനിമ കാണുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം.

തലൈവന്‍ ഇരുക്കിന്‍ട്രാന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വിജയ് സേതുപതിയോട് കമല്‍ഹാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ച് ഒരു മണിക്കൂറിലേറെ കമല്‍ സംസാരിക്കുന്നുണ്ട്.

കൊവിഡ് ലോക്ക് ഡൗണ്‍ നീണ്ടാല്‍ എത്ര പേര്‍ പട്ടിണിയിലാകുമെന്നതാണ് വലിയ ഭയം, സാധാരണക്കാര്‍ ഇതിനെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ജീവിതവും ഉപജീവനവും ഒന്നായ സാധാരണക്കാര്‍ നേരിട്ട പ്രതിസന്ധിയിലാണ് താന്‍ പ്രധാമന്ത്രിയെ വിമര്‍ശിച്ചതെന്ന് കമലിന്റെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in