സൂര്യയുടെ സിനിമകള്‍ വിലക്കാനാകില്ല, തിയറ്ററുകള്‍ ഒഴിവാക്കി റിലീസിന് കൂടുതല്‍ നിര്‍മ്മാതാക്കള്‍

സൂര്യയുടെ സിനിമകള്‍ വിലക്കാനാകില്ല, തിയറ്ററുകള്‍ ഒഴിവാക്കി റിലീസിന് കൂടുതല്‍ നിര്‍മ്മാതാക്കള്‍

കൊവിഡ് ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിന് കൂടുതല്‍ നിര്‍മ്മാതാക്കള്‍. ജ്യോതിക നായികയായി സൂര്യ നിര്‍മ്മിച്ച 'പൊന്‍മകള്‍ വന്താല്‍' ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ മേയ് ആദ്യവാരം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. തമിഴ്‌നാട് തിയറ്റര്‍-മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സൂര്യ ഉള്‍പ്പെടുന്ന എല്ലാ സിനിമകളും തിയറ്ററുകളില്‍ വിലക്കുമെന്ന ഭീഷണി മുഴക്കി. മുപ്പതോളം നിര്‍മ്മാതാക്കളാണ് തിയറ്ററുടമകളുടെ തീരുമാനത്തിനെതിരെ തമിഴ്‌നാട്ടില്‍ രംഗത്ത് വന്നത്. ചലച്ചിത്ര മേഖല സജീവമാകാന്‍ സെപ്തംബറെങ്കിലുമാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സിനിമകള്‍ തിയറ്ററുകള്‍ക്ക് പകരം ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളൊഴികെ ഡിജിറ്റല്‍- ടെലിവിഷന്‍ റിലീസ് നടത്താനാണ് ആലോചിക്കുന്നത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍-ഡിസ്‌നി, സണ്‍ നെക്‌സ്റ്റ് ഉള്‍പ്പെടെ പ്ലാറ്റ്‌ഫോമുകള്‍ തിയറ്ററുകള്‍ പകരം സിനിമകള്‍ നേരിട്ട് പ്രേക്ഷകരിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ നായകനായ ഹൊറര്‍ ചിത്രം ലക്ഷ്മി ബോംബ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സൂര്യയുടെ സിനിമകള്‍ വിലക്കാനാകില്ല, തിയറ്ററുകള്‍ ഒഴിവാക്കി റിലീസിന് കൂടുതല്‍ നിര്‍മ്മാതാക്കള്‍
പ്രഭാകരാ വിളി തെറ്റിദ്ധരിച്ചു, ദുല്‍ഖറിനെതിരെ ഹേറ്റ് കാമ്പയിനും ആക്രമണവും, അച്ഛനെ വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ത്ഥന

പൊന്‍മകള്‍ വന്താല്‍ ആമസോണിലൂടെ റിലീസ് ചെയ്താല്‍ സൂര്യയെ ബഹിഷ്‌കരിക്കുമെന്ന തിയറ്ററുടമകളുടെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് തമിഴ് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചത്. ലൈക്കാ പ്രൊഡക്ഷന്‍സിലെ സഹനിര്‍മ്മാതാവ് കുമരന്‍, ടി.ജി ത്യാഗരാജന്‍, കെ.ഇ ജ്ഞാനവേല്‍രാജ (ഗ്രീന്‍ സ്റ്റുഡിയോ), എസ് ശശികാന്ത്(വൈ നോട്ട് സ്റ്റുഡിയോസ്), എസ്.ആര്‍ പ്രഭു, സുരേഷ് കാമാച്ചി, മനോബാല, പാണ്ഡ്യരാജ് തുടങ്ങിയ നിര്‍മ്മാതാക്കളാണ് തിയറ്ററുടമകള്‍ക്ക് സൂര്യയെ പിന്തുണച്ച് കത്ത് നല്‍കിയിരിക്കുന്നത്. സിനിമക്ക് പണം മുടക്കി നിര്‍മ്മാതാവിന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടാന്‍ അവകാശമുണ്ട്. വിതരണക്കാരും, നിര്‍മ്മാതാക്കളും, തിയറ്ററുടമകളും സംയുക്തമായി മാത്രമേ ഇതുപോലുള്ള ഘട്ടത്തില്‍ തീരുമാനമെടുക്കാവൂ എന്നും നിര്‍മ്മാതാക്കള്‍. ചെറുസിനിമകള്‍ ഒ.ടി.ടി പ്രിമിയര്‍ നടത്തുന്നത് തടയാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

നിലപാടിലുറച്ച് തിയറ്ററുടമകള്‍

ഓണ്‍ലൈന്‍ പ്രിമിയര്‍ തീരുമാനിച്ച ശേഷം നിര്‍മ്മാതാക്കള്‍ കത്ത് നല്‍കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍. ലോക്ക് ഡൗണ്‍ തീരുന്ന വരെയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കാത്തിരിക്കാമായിരുന്നു. ലോക്ക് ഡൗണ്‍ മൂലം നിര്‍മ്മാതാക്കള്‍ക്ക് മാത്രമല്ല നഷ്ടം ഉണ്ടായിരിക്കുന്നത്. 400 ചെറുബജറ്റ് സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ആ സിനിമകളത്രയും ആമസോണിലൂടെയോ മറ്റോ റിലീസ് ചെയ്താല്‍ ഫ്രീ ആയി കൊടുത്താല്‍ പോലും കാണാന്‍ ആളുകളുണ്ടാകില്ല. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ ഇനി മാസങ്ങളെടുക്കും. സിനിമകളെല്ലാം ഓണ്‍ലൈന്‍ റിലീസ് നടത്തിയാല്‍ തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ പുതിയ സിനിമകള്‍ എവിടെ നിന്ന് കിട്ടും. നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ ഏതൊക്കെ സിനിമകള്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തിയറ്ററുടമകള്‍ക്കും ഉണ്ട്. തിരുപ്പൂര്‍ സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു.

സൂര്യയുടെ സിനിമകള്‍ വിലക്കാനാകില്ല, തിയറ്ററുകള്‍ ഒഴിവാക്കി റിലീസിന് കൂടുതല്‍ നിര്‍മ്മാതാക്കള്‍
ലൈംഗിക പീഡന പരാതി വ്യാജമെന്ന് കമല്‍, പിന്നില്‍ അക്കാദമിയില്‍ നിന്ന് പുറത്തായ ഉദ്യോഗസ്ഥന്‍

Related Stories

No stories found.
logo
The Cue
www.thecue.in