ദുരന്തമനുഭവിക്കുന്നവരെ പരിഹസിക്കരുത്, കഷ്ടപ്പാടിന് റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കരുതെന്ന് വിനോദ് മങ്കര

ദുരന്തമനുഭവിക്കുന്നവരെ പരിഹസിക്കരുത്, കഷ്ടപ്പാടിന് റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കരുതെന്ന് വിനോദ് മങ്കര

ലോക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന ചലച്ചിത്ര - ടെലിവിഷന്‍ കലാകാരന്‍മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക വകുപ്പ് ചലച്ചിത്ര അക്കാദമി വഴി നല്‍കുന്ന ധനസഹായം റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ലഭ്യമാക്കണമെന്ന് സംവിധായകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ വിനോദ് മങ്കര. ഈ കഷ്ടകാലത്ത് സമാശ്വാസ ധനസഹായം റേഷന്‍ കാര്‍ഡ് ഇല്ലാത്ത കലാകാരന്‍മാര്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ട്. കഷ്ടപ്പാടിന് റേഷന്‍ കാര്‍ഡ് മാനദണ്ഡമാകരുത്. ഇത് ഉടന്‍ തിരുത്തി ഏപ്രില്‍ 25 എന്ന അവസാന തിയ്യതിയിലും ഇളവുണ്ടാക്കണം. കോവിഡ് കാലത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍ കൊടുത്ത സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടികള്‍ കലാകാരന്‍മാര്‍ പ്രതീക്ഷിക്കുന്നില്ല. ധനസഹായം പ്രഹസനമാകരുത്. ദുരന്തമനുഭവിക്കുന്നവനെ പരിഹസിക്കരുതെന്നും വിനോദ് മങ്കര

വിനോദ് മങ്കരയുടെ കുറിപ്പ്

എല്ലാ അവശ കലാകാരന്‍മാരേയും ഒരു പോലെ കാണേണ്ടതില്ല എന്ന നിലപാടാണോ കേരള ചലചിത്ര അക്കാദമിക്ക്? ലോക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന ചലച്ചിത്ര - ടെലിവിഷന്‍ കലാകാരന്‍മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക വകുപ്പ് ചലച്ചിത്ര അക്കാദമി വഴി നല്‍കുന്ന ധനസഹായത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫോം വായിച്ചാല്‍ ഇതാണ് മനസ്സിലാവുക. അപേക്ഷാ ഫോമില്‍ ആധാറിനു പുറമേ റേഷന്‍ കാര്‍ഡിന്റെ വിശദാംശവും ചോദിക്കുന്നുണ്ട്. എന്നാല്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത ധാരാളം കലാകാരന്‍മാര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് ഈ ധനസഹായം ലഭിക്കുകയില്ല എന്നാണ് അക്കാദമി പറയുന്നത്. ഇതേ സമയം സാംസ്‌കാരിക വകുപ്പിന്റെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡില്‍ റേഷന്‍ കാര്‍ഡ് ചോദിക്കുന്നുമില്ല. സംഗീത നാടക അക്കാദമിയും ലളിതകലാ അക്കാദമിയും ചലച്ചിത്ര അക്കാദമിയുടെ രൂപരേഖ തന്നെയാണ് പിന്‍തുടരുന്നത്. ഇത് ശരിയായ നടപടിയല്ല. ഈ കഷ്ടകാലത്ത് സമാശ്വാസ ധനസഹായം റേഷന്‍ കാര്‍ഡ് ഇല്ലാത്ത കലാകാരന്‍മാര്‍ക്കും ലഭിക്കാന്‍ അര്‍ഹതയുണ്ട്. കഷ്ടപ്പാടിന് റേഷന്‍ കാര്‍ഡ് മാനദണ്ഡമാകരുത്. ഇത് ഉടന്‍ തിരുത്തി ഏപ്രില്‍ 25 എന്ന അവസാന തിയ്യതിയിലും ഇളവുണ്ടാക്കണം. കോവിഡ് കാലത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍ കൊടുത്ത സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടികള്‍ കലാകാരന്‍മാര്‍ പ്രതീക്ഷിക്കുന്നില്ല. ധനസഹായം പ്രഹസനമാകരുത്. ദുരന്തമനുഭവിക്കുന്നവനെ പരിഹസിക്കരുത്. മുഖ്യമന്ത്രിയുടെവാര്‍ത്താസമ്മേളനത്തില്‍ ഇത് ചര്‍ച്ചയാവണം.

Related Stories

No stories found.
logo
The Cue
www.thecue.in