പാ രഞ്ജിത്തിന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകള്‍, ഇനരിറ്റുവിനെ മിസ്സ് ചെയ്യാറില്ല

പാ രഞ്ജിത്തിന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകള്‍, ഇനരിറ്റുവിനെ മിസ്സ് ചെയ്യാറില്ല

തമിഴ് സിനിമയില്‍ രജനികാന്ത് പോലൊരു സൂപ്പര്‍താരത്തെ നായകനാക്കി ഉള്‍ക്കനമുള്ള രാഷ്ട്രീയം സ്‌ക്രീനില്‍ പറഞ്ഞ സംവിധായകനാണ് പാ രഞ്ജിത്ത്. മദ്രാസ്, അട്ടക്കത്തി, കാല, കബാലി തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയില്‍ കയ്യൊപ്പ്് പതിപ്പിച്ച പാ രഞ്ജിത്തിന്റെ പ്രിയ സിനിമകളില്‍ സിറ്റി ഓഫ് ഗോഡും ബേഡ്മാനും ഉണ്ട്. ഫിലിംകമ്പാനിയന്‍ സൗത്തിലാണ് പാ രഞ്ജിത്ത് തന്റെ പ്രിയപ്പെട്ട അഞ്ച് സിനികമള്‍ പങ്കുവയ്ക്കുന്നത്.

ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സ്

ഫ്രഞ്ച് കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ അള്‍ജീരിയന്‍ ജനതയുടെ കഥയാണ് സിനിമ. സഹസംവിധായകനായി സിനിമയിലെത്തുന്നതിന് മുമ്പ് കണ്ട സിനിമയാണ്. ആ സിനിമയുടെ ഉള്ളടക്കവും രാഷ്ട്രീയവും ഇപ്പോഴും സ്വാധീനം ചെലുത്തുന്നുണ്ട്. ബിര്‍സാ മുണ്ടയെന്ന പുതിയ സിനിമയുടെ രചനാ വേളയിലും ഈ സിനിമ കണ്ടിരുന്നു. ഇപ്പോഴും പ്രചോദനമാണ് ആ സിനിമ.

സിറ്റി ഓഫ് ഗോഡ്

സിറ്റി ഓഫ് ഗോഡിലെ നായകനായി ഞാന്‍ എന്നെ തന്നെ ആലോചിക്കുമായിരുന്നു. ഫിലിം മേക്കിംഗ് സ്റ്റൈലില്‍ ഉള്‍പ്പെടെ പുതുമ കൊണ്ടു വന്ന സിനിമയാണ്. ഏത് തിരക്കഥ എഴുതുമ്പോഴും സിറ്റി ഓഫ് ഗോഡിലെ സീനുകള്‍ മുന്നിലെത്തും. അത്ര അധികം ഇഷ്ടപ്പെട്ട ചിത്രമാണ് സിറ്റി ഓഫ് ഗോഡ്

പരാശക്തി

തമിഴിലെ പരാശക്തി എന്നിലെ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്തിയ സിനിമയാണ്. അപ്പൂപ്പനൊപ്പമാണ് സിനിമ കണ്ടത്. ആദ്യം കണ്ടപ്പോള്‍ തന്നെ അപ്പൂപ്പനുമായി സിനിമയെക്കുറിച്ച് നിറയെ സംസാരിച്ചിരുന്നു അത് ഇപ്പോഴും മനസിലുണ്ട്

ഉതിരിപ്പൂക്കള്‍

ജെ മഹേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ. ദൂരദര്‍ശനില്‍ രാത്രി കണ്ട സിനിമയാണ്. സിനിമ ചെയ്യണമെന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് കുറേ പഠിക്കാനായ സിനിമയാണ്. ഗംഭീരമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു ആ സിനിമയുടെ ക്ലൈമാക്‌സ്.

ബേഡ്മാന്‍

ഇനരിറ്റുവിന്റെ ഒരു സിനിമയും മിസ്സ് ചെയ്യാറില്ല. അതുപോലെ മാജിക്കല്‍ റിയലിസം വായനയിലും സിനിമയിലും വളരെ ഇഷ്ടമാണ്. ഇനരിറ്റുവിന്റെ ബേഡ്മാന്‍ അത്ര ഇഷ്ടപ്പെട്ട ചിത്രമാണ്.ബേജ്മാനില്‍ മാജിക്കല്‍ റിയലിസമുണ്ട്. 28 വയസ് വരെ സ്വപ്‌നങ്ങളില്‍ ജീവിച്ചയാളായിരുന്നു ഞാന്‍. ഇനരിറ്റുവിന്റെ ഫിലിം മേക്കിംഗ് രീതി അത്രയ്ക്ക് ഇഷ്ടമാണ്.

ഫാന്‍ഡ്രി

നാഗരാജ് മഞ്ജുളെയും ഫാന്‍ഡ്രി. ഇന്ത്യയില്‍ ജാതിരാഷ്ട്രീയം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത സിനിമയാണ് ഫാന്‍ട്രി.ഫാന്‍ഡ്രി പോലെ തന്നെയാണ് പരിയേറും പെരുമാള്‍ എന്ന സിനിമയും കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in