‘മോഡേണ്‍ ഡ്രസ് വേണ്ട’, അനുശ്രീക്ക് അധിക്ഷേപവും സൈബര്‍ ആക്രമണം

‘മോഡേണ്‍ ഡ്രസ് വേണ്ട’, അനുശ്രീക്ക് അധിക്ഷേപവും സൈബര്‍ ആക്രമണം

നടി അനുശ്രീ ലോക്ക് ഡൗണില്‍ വീട്ടില്‍ നടത്തിയ ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. 'ലോക്ക് ഡൗണ്‍ പിരീഡില്‍ വീട്ടുവളപ്പില്‍ കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് എന്ന തലക്കെട്ടിലാണ് അനുശ്രീ ഫോട്ടോ ഷെയര്‍ ചെയ്തത്. ഏപ്രില്‍ 19ന് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ താരത്തിനെതിരെ തെറിവിളിയും അധിക്ഷേപവുമാണ് നടക്കുന്നത്.

Lockdown പിരീഡിൽ വീട്ടുവളപ്പിൽ ഒരു kamukumchery Model Photoshoot🤣🤪 photo courtesy @mahesh_bhai Grading @...

Posted by Anusree on Saturday, April 18, 2020

നാടന്‍ ലുക്കിലോ സാരിയോ ആണ് അനുശ്രീക്ക് ഇണങ്ങുന്നതെന്നും ഇത്തരം മോഡേണ്‍ ഡ്രസ് വേണ്ട എന്ന് ഉപദേശിക്കുന്ന ഒരു കൂട്ടരും വസ്ത്രധാരണത്തെ പരിഹസിച്ചും വ്യക്തിഹത്യ നടത്തിയും കമന്റുകളില്‍ പെരുകുന്ന മറ്റൊരു കൂട്ടരും. സിനിമയില്‍ അവസരങ്ങള്‍ കുറവാണോ, ഇനി ബിക്കിനിയേ ബാക്കി ഉള്ളൂ തുടങ്ങി നീളുന്നു അനുശ്രീക്കെതിരെയുള്ള വ്യക്തിഹത്യയും സൈബര്‍ ആക്രമണവും.

അനുശ്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്ന രീതിയിലുള്ള കമന്റുകള്‍ക്ക് ചിലര്‍ മറുപടി നല്‍കുന്നുമുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ അനുശ്രീക്ക് പുറമേ നിരവധി അഭിനേത്രിമാര്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

AD
No stories found.
The Cue
www.thecue.in