സിനിമാ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനം, ഓര്‍മ്മ പങ്കിട്ട് മിഥുന്‍ മാനുവല്‍ തോമസ്

സിനിമാ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനം, ഓര്‍മ്മ പങ്കിട്ട് മിഥുന്‍ മാനുവല്‍ തോമസ്

സിനിമാ പ്രവേശത്തിന്റെ ഏഴാം വര്‍ഷം ഓര്‍മ്മകള്‍ പങ്കുവച്ച് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ്. 2013 ഓഗസ്റ്റില്‍ ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് മിഥുന്‍ മാനുവല്‍ തോമസ് സിനിമയിലെത്തിയത്. നിവിന്‍ പോളിയും, നസ്രിയാ നസീമും കേന്ദ്രകഥാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്റണിയാണ്. സിനിമയുടെ സ്വിച്ചോണ്‍ നിര്‍വഹിക്കുന്ന സംവിധായകന്‍ ജോഷിക്ക് സമീപം നിവിന്‍ പോളിക്കും ജൂഡ് ആന്റണിക്കും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് മിഥുന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആല്‍വിന്‍ ആന്റണിയാണ് ഈ സിനിമ നിര്‍മ്മിച്ചത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധായകനായി ശ്രദ്ധിക്കപ്പെട്ടത് ആട് സീരീസിലുടെയാണ്. ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യ സംവിധാന സംരംഭം തിയറ്ററുകളില്‍ സ്വീകരിക്കപ്പെട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തുത്തു. നായകനായ ഷാജി പാപ്പന് ഉള്‍പ്പെടെ ഓരോ കഥാപാത്രങ്ങള്‍ക്കും വലിയ ആരാധക നിര തന്നെയുണ്ടായി. തുടര്‍ന്ന് ആട് ടു എന്ന ചിത്രവുമായി മിഥുന്‍ എത്തി. അഞ്ചാം പാതിര എന്ന ത്രില്ലര്‍ സിനിമയാണ് മിഥുന്റേതായി ഒടുവില്‍ പുറത്തുവന്ന ചിത്രം.

ജയസൂര്യയെ ഷാജി പാപ്പനാക്കി ആട് ത്രീ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മിഥുന്‍ മാനുവല്‍ തോമസ്.

Related Stories

No stories found.
logo
The Cue
www.thecue.in