രാജ്യത്തെ സിനിമാ തൊഴിലാളികള്‍ക്ക് സഹായം, ബി ഉണ്ണിക്കൃഷ്ണന് അഭിനന്ദനവുമായി അമിതാബ് ബച്ചന്‍

രാജ്യത്തെ സിനിമാ തൊഴിലാളികള്‍ക്ക് സഹായം, ബി ഉണ്ണിക്കൃഷ്ണന് അഭിനന്ദനവുമായി അമിതാബ് ബച്ചന്‍

ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ രാജ്യത്തെ സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഐഫെക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിനെ അഭിനന്ദിച്ച് അമിതാബ് ബച്ചന്‍. ഐഫെക് ദേശീയ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ദിവസ വേതനക്കാര്‍ക്ക് സാമ്പത്തിക സഹായമൊരുക്കാന്‍ ഉള്ള ആലോചന സമയോചിതമായിരുന്നുവെന്നും ബച്ചന്‍. തൊഴിലാളികളുടെ ലോക്ക് ഡൗണ്‍ കാലത്തെ പ്രതിസന്ധിയെ മറികടക്കാന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിയുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണന് അയച്ച കത്തില്‍ ബിഗ് ബി പറയുന്നു.

അമിതാബ് ബച്ചന്‍, രജനികാന്ത്, ചിരഞ്ജീവി, മമ്മൂട്ടി, മോഹന്‍ലാല്‍, അലിയാ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഫാമിലി എന്ന ഹ്രസ്വചിത്രം പുറത്തുവന്നിരുന്നു. സംപ്രേഷണ തുകയും സ്‌പോണ്‍സര്‍ ഷിപ്പ് തുകയും ഐഫെക്കിന് കീഴിലുള്ള രാജ്യത്തെ ചലച്ചിത്ര തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സമാശ്വാസ തുകയായി വിതരണം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഈ ഹ്രസ്വചിത്രം. ഫെഫ്ക പ്രാദേശികമായി നടപ്പാക്കാന്‍ ആലോചിച്ചിരുന്ന പദ്ധതി ഐഫെക്കിന് കീഴില്‍ ദേശീയ തലത്തില്‍ നടപ്പാക്കുകയായിരുന്നുവെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു.

രാജ്യത്തെ സിനിമാ തൊഴിലാളികള്‍ക്ക് സഹായം, ബി ഉണ്ണിക്കൃഷ്ണന് അഭിനന്ദനവുമായി അമിതാബ് ബച്ചന്‍
സൂപ്പര്‍താര ഷോര്‍ട്ട് ഫിലിമിന് പിന്നിലൊരു ലക്ഷ്യമുണ്ട്, അറുപതിനായിരം ദിവസവേതന തൊഴിലാളികള്‍ക്ക് സഹായമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ 

ദിവസ വേതന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന സമഗ്ര പാക്കേജ് വിശദീകരിച്ച് ഐഫെക് ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണിക്കൃഷ്ണന്‍ അമിതാബ് ബച്ചന് കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫാമിലി എന്ന ഷോര്‍ട്ട് ഫിലിം പിറന്നത്. കേരളത്തിലെ സിനിമാ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാനായി ഫെഫ്ക കരുതല്‍ നിധി സമാഹരിച്ചിരുന്നു. ഇതിലേക്ക് മോഹന്‍ലാല്‍, അല്ലു അര്‍ജുന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ ആദ്യഘട്ടത്തില്‍ തന്നെ സാമ്പത്തിക സഹായം നല്‍കിയിരുന്നു.

രാജ്യത്തെ സിനിമാ തൊഴിലാളികള്‍ക്ക് സഹായം, ബി ഉണ്ണിക്കൃഷ്ണന് അഭിനന്ദനവുമായി അമിതാബ് ബച്ചന്‍
ബിഗ് ബിയുടെ കണ്ണട മിസ്സിംഗ്, തെരയുന്ന രജനിയും ലാലും മമ്മൂട്ടിയും അലിയാ ഭട്ടും; ഫാമിലി ഷോര്‍ട്ട് ഫിലിം

Related Stories

No stories found.
logo
The Cue
www.thecue.in