വിശപ്പകറ്റാന്‍ ലോക്ക് ഔട്ട് കാലത്ത് സിനിമാക്കാരുടെ കിച്ചണ്‍ കൂട്ടായ്മ, ഭക്ഷണം വാങ്ങുന്നവരുടെ ചിത്രമോ,സെല്‍ഫിയോ പ്രചരിപ്പിക്കേണ്ട

വിശപ്പകറ്റാന്‍ ലോക്ക് ഔട്ട് കാലത്ത് സിനിമാക്കാരുടെ കിച്ചണ്‍ കൂട്ടായ്മ, ഭക്ഷണം വാങ്ങുന്നവരുടെ ചിത്രമോ,സെല്‍ഫിയോ പ്രചരിപ്പിക്കേണ്ട

ചിത്രീകരണവും റിലീസും നിര്‍മ്മാണവും മുടങ്ങി ചലച്ചിത്ര മേഖല സ്തംഭനാവസ്ഥയിലാണെങ്കിലും കൊവിഡ് 19 പ്രതിരോധത്തില്‍ സജീവമായിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ കൂട്ടായ്മ.

അപ്രതീക്ഷിത ലോക്ക് ഡൗണില്‍ പകച്ചുപോയ സമീപത്തുള്ള അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതിയുമായി മാര്‍ച്ച് 27ന് കൊവിഡ് കൂട്ടായ്മ കിച്ചണ്‍ 250 പേരില്‍ നിന്ന് 1200ലേറെ പേര്‍ക്ക് ഭക്ഷണപ്പൊതികളെത്തിക്കുന്ന നിലയിലേക്ക് മാറി. നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടന്‍ ജോജു ജോര്‍ജ്ജ്, നിര്‍മ്മാതാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ, ആഷിക് ഉസ്മാന്‍, വര്‍ണചിത്ര സുബൈര്‍, മനു എന്നിവരുടെ നേതൃത്വത്തിലാണ് കിച്ചണ്‍ കൂട്ടായ്മ. ആദ്യദിവസങ്ങളില്‍ നഗരത്തിലെ കുറച്ച് പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തികാന്‍ കൂട്ടായ്മക്ക് കഴിഞ്ഞെന്ന് കൂട്ടായ്മ

നിര്‍മ്മാതാവ് സുബൈറിന്റെ വീട്ടിലാണ് നിര്‍മ്മാതാക്കളും കുടുംബാംഗങ്ങളും റസിഡന്‍സ് അസോസിയേഷനിലെ അംഗങ്ങളും ചേര്‍ന്ന് കിച്ചണ്‍ സജ്ജീകരിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ പിന്തുണ കൂട്ടായ്മക്ക് തുടക്കം മുതല്‍ ലഭിച്ചിരുന്നതായി ബാദുഷ പറയുന്നു. ഉച്ചക്കും രാത്രിയുമായാണ് ഭക്ഷണ വിതരണം. മാര്‍ച്ച് 27ന് 250 പേര്‍ക്കും 28ന് 350 പേര്‍ക്കുമായി ഭക്ഷണമൊരുക്കിരുന്നു. ഏപ്രില്‍ രണ്ടിന് 1200 പേര്‍ക്കാണ് എത്തിച്ചത്. ഭക്ഷണപ്പൊതി നല്‍കുന്നവരുടെ ചിത്രങ്ങളോ അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളോട പാടില്ലെന്ന് വിതരണത്തിനുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശമുണ്ട്. കൊവിഡ് കാലത്തെ ആരോഗ്യമുന്‍കരുതല്‍ സ്വീകരിച്ചാണ് കിച്ചണിന്റെ പ്രവര്‍ത്തനമെന്നും ബാദുഷ.

Related Stories

No stories found.
logo
The Cue
www.thecue.in