ജോര്‍ദ്ദനിലെ കര്‍ഫ്യൂവില്‍ കുടുങ്ങി പൃഥ്വിരാജും ആടുജീവിതം ടീമും, വിദേശമന്ത്രാലയത്തിന്റെ ഇടപെടലിന് പിന്നാലെ തുടര്‍ചിത്രീകരണം 

ജോര്‍ദ്ദനിലെ കര്‍ഫ്യൂവില്‍ കുടുങ്ങി പൃഥ്വിരാജും ആടുജീവിതം ടീമും, വിദേശമന്ത്രാലയത്തിന്റെ ഇടപെടലിന് പിന്നാലെ തുടര്‍ചിത്രീകരണം 

ജോര്‍ദ്ദനില്‍ ചിത്രീകരണം തുടരുന്ന പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം എന്ന സിനിമയെയും കോവിഡ് വ്യാപനം ബാധിച്ചു. ജോര്‍ദ്ദനില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടായി. സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ചിത്രീകരണത്തിനായി തങ്ങിയിരുന്നത്. കോവിഡ് ബാധയ്ക്ക് പിന്നാലെ ജോര്‍ദ്ദനില്‍ കര്‍ഫ്യൂ നിലവില്‍ വന്നതോടെ പ്രതിസന്ധിയായ മലയാളി സിനിമാ സംഘത്തിനായി വിദേശ കാര്യമന്ത്രാലയം ഇടപെട്ടതായി ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള അനുമതി ലഭിച്ചത്. മറ്റ് പ്രതികൂല സാഹര്യങ്ങള്‍ ഇല്ലെങ്കില്‍ ഏപ്രില്‍ 10 വരെ ചിത്രീകരണം തുടരാനാണ് തീരുമാനം.

വാദിറം മരുഭൂമിയിലെ അല്‍സുല്‍ത്താന്‍ ക്യാമ്പില്‍ ഏതാനും ദിവസത്തെ ഭക്ഷണവും അവശ്യസാധനങ്ങളുമായി കുടുങ്ങിയ സിനിമാ സംഘത്തിനായി വിദേശമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപട്ടിരുന്നു. ജോര്‍ദ്ദനില്‍ നിന്നുള്ള ഡോക്ടര്‍മാരും ക്യാമ്പിലെത്തി. ആടുജീവിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് സംവിധായകന്‍ ബ്ലെസ്സി മലയാള മനോരമ ദിനപത്രത്തോട് പ്രതികരിച്ചു.

ആടുജീവിതം ജോര്‍ദ്ദന്‍ ലൊക്കേഷന്‍ 
ആടുജീവിതം ജോര്‍ദ്ദന്‍ ലൊക്കേഷന്‍ 

ജോര്‍ദ്ദനില്‍ കുടുങ്ങിയതായി ബ്ലെസ്സിയുടെ ഇ മെയില്‍ ലഭിച്ചതിന് വിദേശ കാര്യമന്ത്രിയെ ബന്ധപ്പെട്ടെന്നും ഉടനടി പ്രതികരണം ലഭിച്ചെന്നും ആന്റോ ആന്റണി എം.പി. കര്‍ഫ്യൂ കര്‍ശനമാക്കിയത് മൂലം ഷൂട്ടിംഗ് ടീം അല്‍ സുല്‍ത്താന്‍ ക്യാമ്പില്‍ കുടുങ്ങിയെന്നായിരുന്നു ബ്ലെസിയുടെ ഇ മെയില്‍. പത്ത് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കരുതിയിട്ടുള്ളതെന്നും ബ്ലെസിയുടെ മെയിലില്‍ ഉണ്ട്.

ആടുജീവിതം ഫൈനല്‍ ഷെഡ്യൂള്‍ ജോര്‍ദ്ദനില്‍ പുരോഗമിക്കുന്നതിനിടെ സിനിമയില്‍ പ്രധാന കഥാപാത്രമാകുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി ക്വറന്റീനില്‍ പ്രവേശിച്ചിരുന്നു. ഒമാനില്‍ നിന്ന് ചിത്രീകരണത്തിനായി ജോര്‍ദ്ദനില്‍ എത്തിയ ബലൂഷിയെ കൊവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കിയതായിരുന്നു മാര്‍ച്ച് 16 മുതലാണ് സിനിമയുടെ ചിത്രീകരണം ജോര്‍ദ്ദനില്‍ തുടങ്ങിയത്. ഒമാനില്‍ നിന്ന് ചിത്രീകരണത്തിനെത്തിയ തലിബിനൊപ്പം ദ്വിഭാഷിയെയും സഹായിയെയും നിരീക്ഷണത്തിലാക്കിയിരുന്നു.

 ജോര്‍ദ്ദനിലെ കര്‍ഫ്യൂവില്‍ കുടുങ്ങി പൃഥ്വിരാജും ആടുജീവിതം ടീമും, വിദേശമന്ത്രാലയത്തിന്റെ ഇടപെടലിന് പിന്നാലെ തുടര്‍ചിത്രീകരണം 
പൃഥ്വിരാജും സംഘവും സുരക്ഷിതര്‍, ആടുജീവിതത്തിലെ വിദേശതാരം ജോര്‍ദ്ദനില്‍ ക്വാറന്റീനില്‍

മലയാള സിനിമ ചിത്രീകരണവും റിലീസും തിയറ്ററുകളും നിര്‍ത്തിവച്ച് സ്തംഭനാവസ്ഥയിലാണ്. പൃഥ്വിരാജ് നായകനായ ആടുജീവിതം മാത്രമാണ് നിലവില്‍ ചിത്രീകരിക്കുന്ന ഏക സിനിമ. ബെന്യാമിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് അതേ പേരില്‍ ബ്ലെസ്സി സിനിമയാക്കുന്നത്. ഏ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം.

 ജോര്‍ദ്ദനിലെ കര്‍ഫ്യൂവില്‍ കുടുങ്ങി പൃഥ്വിരാജും ആടുജീവിതം ടീമും, വിദേശമന്ത്രാലയത്തിന്റെ ഇടപെടലിന് പിന്നാലെ തുടര്‍ചിത്രീകരണം 
ഏ ആര്‍ റഹ്മാന്‍ സര്‍ ലൊക്കേഷനില്‍ വരണമെന്ന് ആഗ്രഹം പറഞ്ഞു: പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജും സംഘവും സുരക്ഷിതനാണെന്നും ആശങ്കപ്പെടാനില്ലെന്നും ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in