‘ബിരിയാണി’ക്ക് ബാംഗ്ലൂര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം

‘ബിരിയാണി’ക്ക് ബാംഗ്ലൂര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം

കര്‍ണാടക സ്റ്റേറ്റ് ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് മലയാള ചിത്രം ബിരിയാണിക്ക്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി കടല്‍തീരത്ത് താമസിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിനിമയാണ്. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാര്‍ഡ്. ഗവര്‍ണര്‍ വാജു ഭായി വാലയില്‍ നിന്നുമാണ് സംവിധായകന്‍ സജിന്‍ ബാബു അവാര്‍ഡ് സ്വീകരിച്ചത്. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശര്‍മ്മ, മാരുതി ജാതിയവര്‍, ആശിശ് ഡുബേ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്

സജിന്‍ ബാബുവിന്റെ ആദ്യ ചിത്രം 'അസ്തമയം വരെ 2015 ല്‍ ഇതേ ഫെസ്റ്റവലില്‍ മികച്ച ഇന്ത്യന്‍ സിനിമക്കുള്ള ചിത്രഭാരതി പുരസ്‌ക്കാരം നേടിയിരുന്നു..റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു ബിരിയാണിയുടെ വേള്‍ഡ് പ്രിമിയര്‍. ഈ മേളയില്‍ മികച്ച സിനിമക്കുള്ള ''നെറ്റ് പാക്ക്'' അവാര്‍ഡ് ബിരിയാണി നേടിയിരുന്നു. ആനന്ദ് മഹാദേവന്റെ മായിഘട്ട്,രൃശാല നമ്പര്‍, പാര്‍ത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളില്‍ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

ബിരിയാണിയുടെ ഫ്രഞ്ച് പ്രിമിയര്‍ ഏപ്രില്‍ 22 മുതല്‍ 26 വരെ നടക്കുന്ന ടുലോസ് ഫിലിം ഫെസ്റ്റിവലിലും,അമേരിക്കന്‍ പ്രിമിയര്‍ എപ്രില്‍ 17 മുതല്‍ 23 വരെ കാലിഫോര്‍ണിയയില്‍ നടക്കുന്ന 19-ാം റ്റിബ്‌റോന്‍ (19th Tiburon) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, സ്പാനിഷ് പ്രിമിയര്‍ മെയ് 17 മുതല്‍ 31 വരെ നടക്കുന്ന മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലിലുമാണ്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു. സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.. UAN ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിന്‍ ബാബുവും, ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

കന്നഡ സിനിമാ മത്സരവിഭാഗത്തില്‍ കാവലുധാരി, ഒണ്‍ട്രു ശിക്കാരിയ കഥേ, രംഗനായകി എന്നിവയാണ് മികച്ച മൂന്ന് ചിത്രങ്ങള്‍. മികച്ച ഇന്ത്യന്‍ സിനിമക്കുള്ള ചിത്രഭാരതി പുരസ്‌കാരം മറാത്തി ചിത്രം പാന്‍ഗ്രഹ്ണ്‍ നേടി. അന്താരാഷ്ട്ര നിരൂപക സംഘടനായ ഫിപ്രസ്‌കിയുടെ ജൂറി പുരസ്‌കാരം ദ ഡോഗ് ആന്‍ഡ് ഹിസ് മാന്‍ നേടി. ഛത്തീസ്ഗഡില്‍ നിന്നുള്ള സിനിമയാണിത്. ഫിപ്രസ്‌കി ജൂറിയില്‍ മലയാളി നിരൂപകന്‍ ജി പി രാമചന്ദ്രന്‍ ഉണ്ടായിരുന്നു.

Related Stories

The Cue
www.thecue.in