കാലകേയന്റെ ഭാഷ പഠിക്കാം; കിലികി പരിചയപ്പെടുത്തി വെബ്‌സൈറ്റ്   

കാലകേയന്റെ ഭാഷ പഠിക്കാം; കിലികി പരിചയപ്പെടുത്തി വെബ്‌സൈറ്റ്   

കാലകേയന്റെ ഭാഷ പഠിക്കാം; കിലികി പരിചയപ്പെടുത്തി വെബ്‌സൈറ്റ്   

2015ല്‍ പുറത്തിറങ്ങിയ ബാഹുബലി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം കാലകേയന്റെ ഭാഷയായിരുന്നു 'കിലികി'. 'കാലകേയ ഗോത്രഭാഷയായി അവതരിപ്പിച്ച കിലികി ചിത്രത്തിന്റെ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ പ്രചാരം നേടിയിരുന്നു. കിലികി ഡോട് ഇന്‍' എന്ന വെബ്‌സൈറ്റിലൂടെ 'കിലികി' ഭാഷയെ പരിചയപ്പെടുത്തുകയാണ് ഭാഷയുടെ നിര്‍മാതാവ് മദന്‍ കര്‍ക്കി. 2013ല്‍ സംവിധായകന്‍ രാജമൗലിയുടെ നിര്‍ദ്ദേശ പ്രകാരം ഗാനരചയിതാവ് മദന്‍ കര്‍ക്കി വൈരമുത്തുവാണ് 750 വാക്കുകളും 40 വ്യാകരണങ്ങളുമായി കിലികി ഭാഷ നിര്‍മ്മിക്കുന്നത്. ബാഹുബലിയ്ക്ക് വേണ്ടി മാത്രം എഴുതി ഉണ്ടാക്കിയ കിലികി ഇപ്പോള്‍ വ്യക്തമായ വ്യാകരണങ്ങളോടു കൂടിയ 3000ത്തിലധികം വാക്കുകളുളള ഭാഷയായി മാറിയിരിക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ക്കി റിസേര്‍ച്ച് ഫൗണ്ടേഷനാണ് കിലികി വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. കിലികി ഭാഷയുടെ ഗ്രാമറും വാക്കുകളും ചേര്‍ത്തുകൊണ്ടുളള പാഠ്യഭാഗങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ഈ പാഠഭാഗങ്ങളിലൂടെ ആര്‍ക്കും അനായാസം കിലികി ഭാഷ പഠിച്ചെടുക്കാമെന്ന് മദന്‍ പറയുന്നു. വാക്കുകളുടെ പഠനം കൂടാതെ കിലികിയുമായി ബന്ധപ്പെട്ട ഭാഷാശാസ്ത്രപരമായ ഗവേഷണവും വെബ്‌സൈറ്റിലൂടെ സാധ്യമാകും. ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഫോണ്ടുകള്‍, വീഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വെബ് പേജിലെ ടൈപ് ഓപ്ഷനില്‍ വാക്കുകള്‍ ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് 'ഇമേജ് ഇറ്റ്' ഓപ്ഷന്‍ അമര്‍ത്തിയാല്‍ നിമിഷങ്ങള്‍ക്കുലളളില്‍ കിലികി ഭാഷയിലുളള പരിഭാഷ തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി ആദ്യമായിട്ടായിരുന്നു പുതുതായി ഒരു ഭാഷ രൂപവത്കരിക്കുന്നത്. ഹോളിവുഡില്‍ ഈ പരീക്ഷണങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. പീറ്റര്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത 'ലോഡ് ഓഫ് ദ റിങ്‌സ്' എന്ന ഫിലിം സീരീസിന് വേണ്ടി നിര്‍മ്മിച്ച ഭാഷയാണ് 'എല്‍വിഷ്'. സ്റ്റാര്‍ ട്രെക്കിന്റെ ഒറിജിനല്‍ സീരീസുകല്‍ക്കായി 'ക്ലിങ്കണ്‍' എന്ന ഭാഷയും നിര്‍മ്മിക്കപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in