ബ്രഹ്മാണ്ഡം സെറ്റുകളല്ല പ്രത്യേകത, മരക്കാര്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഫാസില്‍

ബ്രഹ്മാണ്ഡം സെറ്റുകളല്ല പ്രത്യേകത, മരക്കാര്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഫാസില്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആഗോള തലത്തില്‍ ശ്രദ്ധ നേടുന്ന സിനിമ ആയിരിക്കുമെന്ന് സംവിധായകന്‍ ഫാസില്‍. മാര്‍ച്ച് 26നാണ് മരക്കാര്‍ വേള്‍ഡ് റിലീസ്. മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാറായി എത്തുന്ന സിനിമ 100 കോടി ബജറ്റിലാണ്. കുട്ട്യാലി മരക്കാര്‍ എന്ന കഥാപാത്രമായി ഫാസിലും ചിത്രത്തിലുണ്ട്.

മരക്കാര്‍, ഫാസില്‍ പറയുന്നത്

ഒരു പാട് പ്രത്യേകതകളുള്ള സിനിമയാണ് കുഞ്ഞാലിമരക്കാര്‍, പ്രത്യേകത എന്ന് ഉദ്ദേശിക്കുന്നത് ബ്രഹ്മാണ്ഡം സെറ്റുകളോ, അതിവിദഗ്ധ സാങ്കേതിക വിദ്യയോ, കപ്പലോ, സായിപ്പന്‍മാരോ അല്ല. എന്നെ അതിശയിപ്പിച്ചത് ആദ്യമായാണ് പ്രിയദര്‍ശന്‍ പൂര്‍ണമായ സ്‌ക്രിപ്ടില്‍ സിനിമ ഒരുക്കിയത്. രണ്ട് വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ സിനിമ. കുട്ട്യാലി മരക്കാര്‍ എന്ന ചെറുകഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ മാത്രമായുള്ള സിനിമ ആയിരിക്കില്ല കുഞ്ഞാലിമരക്കാര്‍, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചിത്രമായിരിക്കും മരക്കാര്‍ എന്ന് വിശ്വസിക്കുന്നു.

പ്രിയദര്‍ശന്റെ സ്വപ്‌നചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആദ്യ ടീസര്‍ ആശിര്‍വാദ് സിനിമാസ് ആദ്യമായി നിര്‍മ്മിച്ച നരസിംഹം ഇരുപതാം വര്‍ഷത്തിലെത്തിയ ദിനത്തിലാണ് എത്തിയത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്രപുരുഷനെ പരിചയപ്പെടുത്തുന്ന ടീസര്‍ ഗംഭീര വിഷ്വലൈസേഷനിലൂടെ പ്രിയന്‍ സിനിമകളുടെ ഗൃഹാതുരത തീര്‍ക്കുന്നു.

മലയാളത്തിലെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെ തകര്‍ത്താണ് 2019ല്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി കളക്ഷനിലെത്തിയത്. 2020ലും മോഹന്‍ലാല്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുന്ന വിജയം ലക്ഷ്യമിടുന്നുവെന്ന സൂചന നല്‍കുകയാണ് മരക്കാര്‍. അഞ്ച് ഭാഷകളിലായി 5000 സ്‌ക്രീനുകളിലാണ് സിനിമയുടെ വേള്‍ഡ് റിലീസ്. മലയാളത്തിന് പുറമേ ചൈനീസ്, ഹിന്ദി, തമിഴ്, തെലുങ്ക്, തമിഴ് പതിപ്പുകള്‍.

2020 മാര്‍ച്ച് 26നാണ് റിലീസ്. പ്രിയദര്‍ശന്റെ സ്വപ്‌നചിത്രം കൂടിയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മരക്കാര്‍ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമ എന്നാണ് അവകാശപ്പെടുന്നത്.

ബ്രഹ്മാണ്ഡം സെറ്റുകളല്ല പ്രത്യേകത, മരക്കാര്‍ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്ന് ഫാസില്‍
ബറോസ് ഇനിയും വൈകും, മോഹന്‍ലാല്‍ സംവിധായകനാകുന്നത് റാമിന് ശേഷം

2020ലെ മികച്ച വിഷ്വല്‍ ട്രീറ്റായിരിക്കും സിനിമയെന്ന് മോഹന്‍ലാല്‍. മരക്കാര്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണെന്നും ലാല്‍.

Related Stories

No stories found.
logo
The Cue
www.thecue.in