ഇഷ്‌ക് ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ നീരജ് പാണ്ഡേ, അനുരാജുമായും രതീഷ് രവിയുമായും കൂടിക്കാഴ്ച

ഇഷ്‌ക് ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ നീരജ് പാണ്ഡേ, അനുരാജുമായും രതീഷ് രവിയുമായും കൂടിക്കാഴ്ച

മലയാളത്തില്‍ വിജയമായ ഇഷ്‌ക് ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ മുന്‍നിര സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനി. മലയാളത്തില്‍ ഇഷ്‌ക് നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റുമായി സഹകരിച്ച് ഹിന്ദി റീമേക്ക് ഒരുക്കാനാണ് നീരജ് പാണ്ഡേയുടെ ഫ്രൈഡേ ഫിലിം വര്‍ക്‌സ് ആലോചിക്കുന്നതെന്നറിയുന്നു. നീരജ് പാണ്ഡേയും സംഘവും ഇഷ്‌ക് മലയാളത്തില്‍ ഒരുക്കിയ സംവിധായകന്‍ അനുരാജ് മനോഹറുമായും തിരക്കഥാകൃത്ത് രതീഷ് രവിയുമായും കൂടിക്കാഴ്ച നടത്തി. ബോളിവുഡ് പതിപ്പിലെ താരനിര്‍ണയവും മറ്റ് വിവരങ്ങളും ഉടന്‍ പുറത്തുവിടും. 2020 ഏപ്രിലില്‍ ആണ് ചിത്രീകരണം.

ഷെയിന്‍ നിഗം നായകനും ആന്‍ ശീതള്‍ നായികയുമായി 2019ല്‍ പുറത്തുവന്ന ഇഷ്‌ക് ബോളിവുഡിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഒരുങ്ങുന്നുണ്ട്. തമിഴ്,തെലുങ്ക് റീമേക്കുകള്‍ക്ക് സംവിധായകന്‍ അനുരാജ് മനോഹറിനെ സമീപിച്ചിരുന്നു. തമിഴില്‍ ശിവ മോഹയാണ് ചിത്രമൊരുക്കുന്നത്.

2016ല്‍ അശ്വിന്‍-ശിവദ എന്നിവരെ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ സീറോയുടെ സംവിധായകനാണ് ശിവ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒരു മാസത്തിനുള്ളില്‍ തുടങ്ങുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തമിഴില്‍ കതിര്‍ ആണ് നായകന്‍. കന്നഡ റീമേക്ക് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യുന്ന പ്രണയികള്‍ സദാചാര ആക്രമണം നേരിടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമായിരുന്നു ഇഷ്‌ക്. വാണിജ്യ വിജയത്തിനൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാജ് മനോഹര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയുമാണ് ഇഷ്‌ക്. ഷൈന്‍ ടോം ചാക്കോ, ലിയോണാ ലിഷോയ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇഷ്‌കിന് വേണ്ടി ജേക്‌സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

സെപ്ഷ്യല്‍ ഛബ്ബീസ്, എം എസ് ധോണി, എ വെനസ്‌ഡേ എന്നീ സിനിമകളുടെ സംവിധായകനാണ് നീരജ് പാണ്ഡേ

Related Stories

No stories found.
logo
The Cue
www.thecue.in