തല്ലിത്തീര്‍ക്കാന്‍ അയ്യപ്പന്‍ നായരും കോശി കുര്യനും, സച്ചിയുടെ ആക്ഷന്‍ എന്റര്‍ടെയിനര്‍

തല്ലിത്തീര്‍ക്കാന്‍ അയ്യപ്പന്‍ നായരും കോശി കുര്യനും, സച്ചിയുടെ ആക്ഷന്‍ എന്റര്‍ടെയിനര്‍

പൃഥ്വിരാജും ബിജു മേനോനും വൈരികളായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കഥാപശ്ചാത്തലമാണ് അയ്യപ്പനും കോശിയും എന്ന സിനിമയുടേത്. അട്ടപ്പാടിയില്‍ സബ് ഇന്‍സ്‌പെക്ടറായി എത്തുന്ന അയ്യപ്പന്‍ നായരും 16 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിച്ച ഹവീല്‍ദാര്‍ കോശി കുര്യനും തമ്മിലുള്ള ഈഗോയും തര്‍ക്കവും തല്ലും പ്രതികാരവുമാണ് സിനിമയെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ക്രിസ്മസ് ചിത്രമായി വന്‍ വിജയം കൊയ്ത് ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം സച്ചിയുടെ രചന. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മാണം.

തല്ലിത്തീര്‍ക്കാന്‍ അയ്യപ്പന്‍ നായരും കോശി കുര്യനും, സച്ചിയുടെ ആക്ഷന്‍ എന്റര്‍ടെയിനര്‍
എസ് ഐ അയ്യപ്പനും ഹവീല്‍ദാര്‍ കോശിയും, പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം 

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമയുമായി വരുന്നത്.

തല്ലിത്തീര്‍ക്കാന്‍ അയ്യപ്പന്‍ നായരും കോശി കുര്യനും, സച്ചിയുടെ ആക്ഷന്‍ എന്റര്‍ടെയിനര്‍
ഉടക്കിന് ബിജുമേനോന്‍ മീശ പിരിച്ച് പൃഥ്വിരാജും, അയ്യപ്പനും കോശിയും തുടങ്ങി

ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. സുദീപ് ഇളമണ്‍ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനല്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. ചിത്രത്തിനായി അട്ടപ്പാടിയിലെ പരമ്പരാഗ സംഗീതവും ആദിവാസി മേഖലയിലുള്ളവരുടെ തനത് പാട്ടുകളും ചേര്‍ത്തുള്ള പാട്ടുകള്‍ ജേക്‌സ് ഒരുക്കുന്നുണ്ട്.സച്ചിയുടെ സംവിധാനത്തിലെത്തിയ അനാര്‍ക്കലിയിലും പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തിയിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശിയുടെ അച്ഛന്‍ കുര്യന്റെ റോളില്‍ സംവിധായകന്‍ രഞ്ജിത്ത് ആണ്.

അന്നാ രേഷ്മാ രാജന്‍, അനു മോഹന്‍, സാബുമോന്‍ അബ്ദുസമദ്, അനില്‍ നെടുമങ്ങാട്, ജോണി ആന്റണി, ഷാജു ശ്രീധര്‍, എന്നിവര്‍ ചിത്രത്തിലുണ്ട്. മോഹന്‍ദാസ് കലാസംവിധാനവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in