കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്   

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്   

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്. ഇസ്ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാനം' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പാര്‍വതി തിരുവോത്ത് ഇക്കാര്യം പറയുന്നത്. ദ ഹിന്ദു അഭിമുഖത്തിലാണ് പരാമര്‍ശം. രാഷ്ട്രീയ സംവാദങ്ങള്‍ നിശബ്ദമാക്കുന്നത് എങ്ങനെയാണ് മനസിലാക്കിയിട്ടുണ്ടെന്നും പാര്‍വതി.

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്   
താഹ ഫസലിന്റെ ഉമ്മ പറയുന്നു;’എന്റെ മോന്‍ മാവോയിസ്റ്റല്ല, അറസ്റ്റോടെ കുടുംബം തകര്‍ന്നു’ 

ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ രാഷ്ട്രീയമായ ഉണര്‍വ് ആണ് വര്‍ത്തമാനം. ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്ന് മാത്രമാണോ പാര്‍വതി നോക്കുന്നത്, കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലേ എന്ന് ചില കോളജ് വിദ്യാര്‍ത്ഥികള്‍ മെസേജ് ചെയ്യാറുണ്ട്. കേരളം എല്ലാത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഇടമെന്ന നിലയ്ക്കാവും ഈ മെസേജുകള്‍.

കേരളത്തിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്   
‘ഗവര്‍ണറുടെത് ഒറ്റുകാരന്റെ ദൗത്യം’; ഹവാല കൈപ്പറ്റിയ പാരമ്പര്യം മലയാളി മറന്നിട്ടില്ലെന്ന് സിപിഐ നേതാവ് പി പ്രസാദ്

സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കാറുള്ള അഭിനേത്രിയാണ് പാര്‍വതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധ പരിപാടികളിലും പാര്‍വതി ശക്തമായ നിലപാടെടുത്തിരുന്നു. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി അഭിനയിച്ചതായും പാര്‍വതി ഈ അഭിമുഖത്തില്‍ പറയുന്നു. സംവിധാനം ചെയ്യുന്ന സിനിമ 2020ല്‍ ഉണ്ടാകുമെന്നും പാര്‍വതി.

Related Stories

No stories found.
logo
The Cue
www.thecue.in