വിധു വിന്‍സന്റിന്റെ ‘സ്റ്റാന്റപ്പ്’ ലോഞ്ചിന് മമ്മൂട്ടി, നിമിഷയും രജിഷയും നായികമാര്‍ 

വിധു വിന്‍സന്റിന്റെ ‘സ്റ്റാന്റപ്പ്’ ലോഞ്ചിന് മമ്മൂട്ടി, നിമിഷയും രജിഷയും നായികമാര്‍ 

നിമിഷാ സജയനും രജിഷാ വിജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന വിധു വിന്‍സന്റ് ചിത്രം ‘സ്റ്റാന്‍ഡ് അപ്പ്’ ലോഞ്ചും ഓഡിയോ റിലീസും നിര്‍വഹിക്കുന്നത് മമ്മൂട്ടി. ഒക്ടോബര്‍ പന്ത്രണ്ടിന് കൊച്ചി അവന്യ സെന്ററിലാണ് സിനിമയുടെ ലോഞ്ച്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമയുടെ ഫസ്റ്റ് ലുക്കും ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘ഒരേ തൂവല്‍ പക്ഷി’ എന്ന് തുടങ്ങുന്ന സ്റ്റാന്റപ്പ് തീം സോംഗ് സയനോര ഫിലിപ്പും സഹോദരി ശ്രുതി ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വര്‍ക്കിയാണ് സംഗീത സംവിധാനം. ഉമേഷ് ഓമനക്കുട്ടന്‍ ആണ് തിരക്കഥ. ടോബിന്‍ തോമസ് ക്യാമറയും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിംഗും. രംഗനാഥ് രവി സൗണ്ട് ഡിസൈന്‍. ബിലു പദ്മിനി നാരായണന്‍ ആണ് ഗാനരചന. സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’

വിധു വിന്‍സന്റിന്റെ ‘സ്റ്റാന്റപ്പ്’ ലോഞ്ചിന് മമ്മൂട്ടി, നിമിഷയും രജിഷയും നായികമാര്‍ 
നിമിഷയും രജിഷയും ഒരുമിക്കുന്ന സ്റ്റാന്റപ്പ് 

രജിഷയെയും നിമിഷയെയും കൂടാതെ അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമാ, ജുനൈസ്, സജിതാ മഠത്തില്‍, സുനില്‍ സുഖദ, പ്രസീതാ മേനോന്‍, നിസ്താര്‍ അഹമ്മദ്, രാജേഷ് ശര്‍മ്മ, ജോളി ചിറയത്ത്, ദിവ്യാ ഗോപിനാഥ്, എന്നിവര്‍ ചിത്രത്തില്‍ അഭിനേതാക്കളാണ്.

വിധു വിന്‍സന്റിന്റെ ‘സ്റ്റാന്റപ്പ്’ ലോഞ്ചിന് മമ്മൂട്ടി, നിമിഷയും രജിഷയും നായികമാര്‍ 
നായികമാരുടെ ‘സ്റ്റാന്റപ്പ്’ നവംബറില്‍, വിധു വിന്‍സന്റ് ചിത്രം നിര്‍മ്മിക്കുന്നത് ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും

പാര്‍വതി തിരുവോത്ത് നായികയായ ‘ഉയരെ’, രജിഷാ വിജയന്‍ നായികയായ ‘ജൂണ്‍’, ‘ഫൈനല്‍സ്’, തുടങ്ങിയ സിനിമകള്‍ നേടിയ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന നായികാ പ്രാധാന്യമുള്ള സിനിമ കൂടിയാണ് സ്റ്റാന്റ്പ്പ്. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോളിന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്ത സിനിമയാണ് ‘സ്റ്റാന്‍ഡ് അപ്പ്’

Related Stories

No stories found.
logo
The Cue
www.thecue.in