അമിതാഭ് ബച്ചന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

അമിതാഭ് ബച്ചന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് താരം അമിതാഭ് ബച്ചന്.

കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാരം അമിതാബ് ബച്ചന് സമര്‍പ്പിക്കുമെന്ന വാര്‍ത്ത അറിയിച്ചത്. 2 തലമുറകളായി പ്രേക്ഷകരെ പ്രചോദിപ്പിക്കുകകയും രസിപ്പിക്കുുകയും ചെയ്യുന്ന അമിതാഭിനെ ഐക്യകണ്ഡേനെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ ബിഗ്ബി എന്ന അറിയപ്പെടുന്ന താരം സിനിമയിലെത്തിയിട്ട് അന്‍പത് വര്‍ഷത്തോളമായി. 1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു ബച്ചന്റെ അരങ്ങേറ്റം. പിന്നീട് എഴുപതുകളിലും എണ്‍പതുകളിലും ക്ഷുഭിത യൗവ്വനമായി നിറഞ്ഞുനിന്ന താരം നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. 1991ല്‍ അഗ്‌നീപഥ്, 2006-ല്‍ ബ്ലാക്ക്, 2010-ല്‍ പാ, 2015ല്‍ പികു എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണനും നല്‍കി ആദ്ദഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. വിനോദ് ഖന്നയ്ക്കായിരുന്നു പോയ വര്‍ഷം പുരസ്‌കാരം സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in