എമ്മി പുരസ്‌കാരങ്ങളില്‍ തിളങ്ങി ചെര്‍ണോബില്‍;  നാലാം നേട്ടവുമായി പീറ്റര്‍ ഡിന്‍ക്ലേജ്

എമ്മി പുരസ്‌കാരങ്ങളില്‍ തിളങ്ങി ചെര്‍ണോബില്‍; നാലാം നേട്ടവുമായി പീറ്റര്‍ ഡിന്‍ക്ലേജ്

എഴുപത്തിയൊന്നാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിനും മിനി സീരീസായ ചെര്‍ണോബിലിനും എമ്മി പുരസ്‌കാരം. ഈ വര്‍ഷം അവസാന സീസണ്‍ സംപ്രേഷണം ചെയ്ത ഗെയിം ഓഫ് ത്രോണ്‍സ് മികച്ച ഡ്രാമ സീരീസായി തെരഞ്ഞെടുക്കപ്പെട്ടു. ചെര്‍ണോബില്‍ ആണവ ദുരന്തം ആസ്പദമാക്കിയൊരുക്കിയ എച്ച്ബിഒയുടെ തന്നെ ചെര്‍ണോബിലാണ് മികച്ച ലിമിറ്റഡ് സീരീസ്.

ഗെയിം ഓഫ് ത്രോണ്‍സില്‍ ടിറിയന്‍ ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റര്‍ ഡിന്‍ക്ലേജ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ഡിന്‍ക്ലേജിന്റെ നാലാമത്തെ എമ്മി പുരസ്‌കാരമാണ് ഇന്നത്തേത്. ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ തിരക്കഥാകൃത്തിനും സംവിധായകനുമുള്ള പുരസ്‌കാരങ്ങളും ചെര്‍ണോബില്‍ നേടി. ക്രെയ്ഗ് മാസിനും ജോഹാന്‍ റെങ്കിനുമാണ് പുരസ്‌കാരങ്ങള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രധാന പുരസ്‌കാരങ്ങള്‍

കോമഡി സീരീസ് : ഫ്‌ളീബാഗ്

ഔട്ട്സ്റ്റാന്‍ഡിങ്ങ് ഡ്രാമ സീരീസ്: ഗെയിം ഓഫ് ത്രോണ്‍സ്

ഔട്ട്‌സ്റ്റാന്‍ഡിങ്ങ് ലിമിറ്റഡ് സീരീസ് : ചെര്‍ണോബില്‍

മികച്ച നടന്‍, കോമഡി സീരീസ് : ബില്‍ ഹാഡര്‍, ബാരി

മികച്ച നടി, ലിമിറ്റഡ് സീരീസ്: ഫീബി വാളര്‍, ബ്രിഡ്ജ് /ഫ്‌ളീബാഗ്

സഹനടന്‍, കോമഡി സീരീസ്: ടോണി ഷാല്‍ഹോബ്, ദ മാര്‍വലസ് മിസിസ് മൈസല്‍

സഹനടി, കോമഡി സീരീസ്: അലക്‌സ് ബോര്‍സ്‌റ്റെയ്ന്‍, ദ മാര്‍വലസ് മിസിസ് മൈസല്‍

മികച്ച നടന്‍, ഡ്രാമ സീരീസ്: ബില്ലി പോര്‍ട്ടര്‍ ,പോസ്

മികച്ച നടി, ഡ്രാമ സീരീസ് : ജോഡി കോമര്‍, കില്ലിങ്ങ് ഈവ്

സഹനടന്‍,ഡ്രാമ സീരീസ്: പീറ്റര്‍ ഡിന്‍ക്ലേജ്, ഗെയിം ഓഫ് ത്രോണ്‍സ്

സഹനടി, ഡ്രാമ സീരീസ്: ജൂലിയ ഗാര്‍ണര്‍ ഒസാക്ക്

നടന്‍, ലിമിറ്റഡ് സീരീസ്: ജാരല്‍ ജെറോം, വെന്‍ ദേ സീ അസ്

നടി, ലിമിറ്റഡ് സീരീസ്: മിഷേല്‍ വില്ല്യംസ്, ഫോസ് / വെര്‍ഡന്‍

സഹനടന്‍, ലിമിറ്റഡ് സീരീസ്: ബെന്‍ വിഷ്വാ, എ വെരി ഇംഗ്ലീഷ് സ്‌കാന്‍ഡല്‍

സഹനടി, ലിമിറ്റഡ് സീരീസ്: പാട്രിക അര്‍ക്വേറ്റ്, ദ ആക്ട്

ഔട്ട്സ്റ്റാന്‍ഡിങ്ങ് റിയാലിറ്റി കോംപറ്റീഷന്‍: റോപോള്‍ ഡ്രാഗ് റേസ്

രചന. ഡ്രാമ സീരീസ്: ജെസി ആംസ്‌ട്രോങ്ങ്, സക്‌സെഷന്‍

രചന, ലിമിറ്റഡ് സീരീസ്: ക്രെയ്ഗ് മാസിന്‍, ചെര്‍ണോബില്‍

രചന, കോമഡി സീരീസ്: ഫീബി വാളര്‍, ബ്രിഡ്ജ്/ ഫ്‌ളീ ബാഗ്

സംവിധാനം, കോമഡി സീരീസ്: ഹാരി ബ്രാഡ്ബീര്‍, ഫ്‌ളീബാഗ്

സംവിധാനം, ഡ്രാമ സീരീസ്: ജേസന്‍ ബേറ്റ്മാന്‍, ഒസാക്ക്

സംവിധാനം, ലിമിറ്റഡ് സീരീസ്: ജൊഹാന്‍ റെങ്ക്, ചെര്‍ണോബില്‍

Related Stories

No stories found.
logo
The Cue
www.thecue.in