Fact Check: മനോരമ ന്യൂസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ ഷോട്ട്, 'കത്തിയത് സുപ്രധാന രേഖകള്‍' എന്ന് കൂട്ടിച്ചേര്‍ത്തു

Fact Check: മനോരമ ന്യൂസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ ഷോട്ട്, 'കത്തിയത് സുപ്രധാന രേഖകള്‍' എന്ന്  കൂട്ടിച്ചേര്‍ത്തു

സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ ഷോട്ട്. ചാനലിലെ കൗണ്ടര്‍ പോയന്റ് എന്ന പരിപാടിയില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടായിരുന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. തീപിടിത്തത്തില്‍ കത്തിയത് സുപ്രധാന പിഡിഎഫ് രേഖകള്‍ എന്ന് കൂട്ടിച്ചേര്‍ത്തായിരുന്നു പ്രചരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൊവ്വാഴ്ച രാത്രി നടന്ന കൗണ്ടര്‍ പോയന്റ് ചര്‍ച്ചയില്‍, 'തെളിവുകള്‍ നശിപ്പിക്കുന്നോ' എന്നായിരുന്നു നല്‍കിയ ടോപ് ബാന്‍ഡ് തലക്കെട്ട്. ഇതിനൊപ്പമാണ് 'കത്തിയത് സുപ്രധാന പിഡിഎഫ് രേഖകള്‍' എന്ന് കൂടിച്ചേര്‍ത്തത്.

വ്യാജ സ്‌ക്രീന്‍ ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് തങ്ങളുടേതല്ലെന്ന് മനോരമ ന്യൂസ് വ്യക്തമാക്കുന്നു. ഇതോടൊപ്പമുള്ള കൗണ്ടര്‍ പോയന്റ് ലിങ്ക് പരിശോധിച്ചാലും സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് മനസിലാകും. വ്യാജ സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് മനോരമ ന്യൂസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in