ദുരന്തമുഖത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, നടപടിയെന്ന് പൊലീസ്

ദുരന്തമുഖത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, നടപടിയെന്ന് പൊലീസ്

കൊവിഡിന്റെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ പൊലീസ്. ദുരന്ത മുഖത്ത് നിന്ന് പങ്കുവെക്കുന്ന ഓരോ വാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യമുണ്ട്.തെറ്റായ വാര്‍ത്തകള്‍ ദുരന്തനിവാരണ രംഗത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാമെന്നും കേരളാ പോലീസ് പ്രസ്താവന.

ദുരന്തമുഖത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, നടപടിയെന്ന് പൊലീസ്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

വിമാന അപകടം, വെള്ളപ്പൊക്കം, കോവിഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശരിയായതും ഔദ്യോഗിക സ്രോതസ്സില്‍ നിന്നുള്ളതുമായ വാര്‍ത്തകള്‍ മാത്രം പങ്കു വെക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്തകളുടെ നിജസ്ഥിതി മനസിലാക്കുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Related Stories

The Cue
www.thecue.in