Fact Check: 'മാസ്‌ക്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തു', വൈറല്‍ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

Fact Check: 'മാസ്‌ക്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തു', വൈറല്‍ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

'ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാസ്‌ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തു', കഴിഞ്ഞ ദിവസം പ്രധാന ദേശീയമാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു ഇത്. ഐഎഎന്‍എസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത പിന്നീട് നാഷണല്‍ ഹെറാള്‍ഡ്, ന്യൂസ് 18, ടൈംസ് നൗ, ഇന്ത്യ ടൈംസ്, ഒറീസ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും ഏറ്റെടുത്തു. ഇതോടെ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുപി പൊലീസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രചരണം

മാസ്‌ക് ധരിക്കാത്തതിന് ആടിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും, പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചെന്നുമായിരുന്നു വാര്‍ത്ത. ആടിന്റെ ഉടമസ്ഥനും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും, പൊലീസിനെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നും അന്‍വര്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സിഐ പറഞ്ഞതായും ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആടിനെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

വാസ്തവം

വാര്‍ത്ത വൈറലായതോടെ കാണ്‍പൂര്‍ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. ലോക്ക് ഡൗണ്‍ സമയത്ത് ഉടമയില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നിലയില്‍ കണ്ടെത്തിയ ആടിനെ ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് കാണ്‍പൂര്‍ പൊലീസ് ട്വീറ്റില്‍ പറയുന്നു. പിന്നീട് ഉടമയെ കണ്ടെത്തുകയും, ഇനി ആടിനെ അലഞ്ഞുതിരിയാന്‍ അനുവദിക്കില്ല എന്നുള്ള ഉറപ്പിന്മേല്‍ വിട്ടുനല്‍കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആടിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ബേക്കണ്‍ഗഞ്ച് പൊലീസ് ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ കാണാതെ പോയ ആടിനെ കണ്ടെത്താന്‍ പൊലീസ് സഹായിക്കുകയായിരുന്നുവെന്ന് ആടിന്റ ഉടമയും പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in